|    Dec 8 Thu, 2016 7:50 pm

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് ശശികല

Published : 28th October 2016 | Posted By: mi.ptk

sasikalateacher

കാഞ്ഞങ്ങാട്: സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടിക്കെതിരെ ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല. ഇത്തരം ഓലപ്പാമ്പ് കണ്ട് പിന്നോട്ട് പോകുന്ന ആളല്ല താനെന്നും ഹിന്ദുമതത്തിനെതിരെയുള്ള വിവേചനം ചൂണ്ടികാണിക്കേണ്ടത് തന്റെ അവകാശമാണെന്നും ശശികല പറഞ്ഞു.
ഈ കേസിനെ പോസിറ്റീവായാണ് കാണുന്നത്്. കേസ് കോടതിയിലെത്തിയാല്‍ സ്വന്തം ഭാഗം തെളിയിക്കാനാകുമെന്നും കോടതിയില്‍ താന്‍ അഗ്നിശുദ്ധിവരുത്തി തിരിച്ചുവരുമെന്നും ശശികല പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തുംവിധം പൊതുവേദികളില്‍ നിരന്തരം പ്രസംഗങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ച് കാസര്‍കോട് പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലിാണ് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം ഹോസ്ദുര്‍ഗ് പോലീസ് ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,283 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day