|    Dec 4 Sun, 2016 9:43 pm
FLASH NEWS

ഓപ്പറേഷന്‍ ഭായി; പത്തുകിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി

Published : 24th October 2016 | Posted By: SMR

കൊട്ടാരക്കര: എക്‌സൈസിന്റെ ഓപ്പറേഷന്‍ ഭായി പരിശോധനയില്‍ പത്തുകിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍  മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ കേസെടുത്തു. കൊട്ടാരക്കര സിഐ റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. പശ്ചിമബംഗാള്‍ മാഴ്‌സ് സ്വദേശികളായ റബൂള്‍ ആലം(25), മോര്‍ട്ടര്‍ ഹസയിന്‍(35), ബാദിജ് സമന്‍(28) എന്നിവരാണ് പിടിയിലായത്. ഇഞ്ചക്കാട്, കലയപുരം, പുത്തൂര്‍മുക്ക്, കുളക്കട എന്നിവടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് പുകയില ഉല്‍പന്നങ്ങളുടെ വിതരണം നടക്കുന്നത്. ബംഗാളില്‍ നിന്നും കൊണ്ടുവന്നതാണ് ഈ ഉല്‍പന്നങ്ങളെന്ന് പിടിയിലായവര്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന്‍ ഭായി പരിശോധന. റെയ്ഡ് തുടരുമെന്ന് സിഐ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day