|    Dec 4 Sun, 2016 1:14 am
FLASH NEWS

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

Published : 4th November 2016 | Posted By: SMR

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ (ഒടിഡിയൂ) ഒക്‌ടോബര്‍ 31 മുതല്‍ എറണാകുളം യൂബര്‍ ഓഫിസിന് മുന്‍പില്‍ ആരംഭിച്ച സത്യാഗ്രഹ സമരവും കഴിഞ്ഞ ഒന്നിന് ആരംഭിച്ച നിരാഹാര സമരവും ഒത്തുതീര്‍ന്നു. അതിനിടെ യൂബര്‍ പിരിച്ചു വിട്ട 14ഡ്രൈവര്‍മാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂബര്‍ ടാക്‌സി ഡ്രൈവര്‍ പാലരിവട്ടം ജങ്ഷനിലെ കമ്പനിയുടെ ഓഫിസ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍(ഒടിഡിയു) നേതാവ് കൂടിയായ നവാസ് പൊന്നാനിയാണ് യൂബര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന നാലുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.  നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായതോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും തുടര്‍ന്നുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കുമെതിരേ പാലാരിവട്ടം പോലിസ് സംഘം ചേരലിന് കേസെടുത്തു. യൂബര്‍ ടാക്‌സി ഡ്രൈവറായ നവാസിനെ കൂടാതെ  സന്തോഷ്, അനീഷ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന എഴ് പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.  പാലാരിവട്ടത്തെ യൂബര്‍ ഓഫിസിനു മുമ്പില്‍ നാലു ദിവസമായി യൂബര്‍ഡ്രൈവര്‍മാര്‍ നിരാഹാരസമരം നടത്തിവരികയായിരുന്നു. മിനിമം കൂലി ഉറപ്പാക്കുക, പുതിയ ടാക്‌സികള്‍ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയതായി ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവേഴ്‌സ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day