|    Dec 10 Sat, 2016 10:02 pm

ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്ന ് ഹരജി

Published : 25th November 2016 | Posted By: SMR

കൊച്ചി: യൂബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഹൈക്കോടതിയെ സമീപിച്ചു. മൊബൈല്‍ ആപ്പുകളുടെ സഹായത്തോടെ സര്‍വീസ് നടത്തുന്ന ഇത്തരം ടാക്‌സികള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ടാക്‌സികളെ നിരോധിക്കണമെന്നുമാണു ഹരജിയില്‍ പറയുന്നത്. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 93 അനുസരിച്ച് പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് വേണം. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഇത്തരത്തില്‍ പെര്‍മിറ്റോ ലൈസന്‍സോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മാത്രമല്ല, അംഗീകൃത നിരക്കിലും കുറഞ്ഞ തുക ഈടാക്കിയാണ് ഇത്തരം ടാക്‌സികള്‍ ഓടുന്നതെന്നും ഇങ്ങനെ നിരക്കു കുറച്ചു സര്‍വീസ് നടത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക