|    Dec 8 Thu, 2016 3:17 pm
FLASH NEWS

ഓണപ്പൊട്ടനെ അക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 8th November 2016 | Posted By: SMR

ARREST

നാദാപുരം: തിരുവോണ നാളില്‍ ഓണപ്പൊട്ടനെ ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. വിഷ്ണുമംഗലം അത്യോട്ട് ക്ഷേത്ര പരിസരത്ത് വച്ച് തെയ്യം കലാകാരനായ ഓണപ്പൊട്ടനെ അക്രമിച്ച കേസില്‍ വിഷ്ണുമംഗലം സ്വദേശി മത്തത്ത് പ്രണവി(21)നെയാണ് നാദാപുരം എസ്‌ഐ അറസ്റ്റ് ചെയ്തത്. തിരുവോണ നാളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ഓണപ്പൊട്ടനെ ഒരു സംഘം ബിജെപിക്കാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പട്രോളിങ്ങിനിടെയാണ് പോലിസ് ഇയാളെ പിടികൂടിയത്. വൈദ്യുതി പോസ്റ്റില്‍ ബിജെപിക്കാര്‍ നടത്തിയ പ്രചാരണ എഴുത്ത് പോലിസ് നീക്കിയിരുന്നു. എന്നാല്‍, പ്രണവിന്റെ നേതൃത്വത്തില്‍ വീണ്ടും കാവി പെയിന്റ് അടിക്കുമ്പോഴാണ് പോലിസ് പിടികൂടിയത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓണപ്പൊട്ടനെ ബിജെപിക്കാര്‍ ആക്രമിച്ച സംഭവം സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. സവര്‍ണ ഹിന്ദു ആചാരങ്ങള്‍ക്ക് എതിരാണ് ഓണപ്പൊട്ടന്‍ എന്നാരോപിച്ചായിരുന്നു ബിജെപിക്കാര്‍ ഇയാളെ ആക്രമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 280 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day