|    Dec 7 Wed, 2016 2:08 pm
FLASH NEWS

ഓഡിയോക്ലിപ്പിങില്‍ കൂടുതല്‍ അന്വേഷണം: പോലിസ്

Published : 9th November 2016 | Posted By: SMR

മലപ്പുറം: കഴിഞ്ഞ ഒന്നിന് മലപ്പുറം കലക്ട്രേറ്റിനകത്തെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണ വേളയില്‍ നവ മാധ്യമമായ വാട്‌സാപ്പിലൂടെ പ്രചരിച്ച ഓഡിയോക്ലിപ്പിങില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി ജില്ലാ പോലിസ് മേധാവി. കേസ് അന്വേഷണ വേളയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് സൗത്ത്‌സോണിന്റെ പേരില്‍ വാട്‌സാപ്പിലൂടെ പ്രചരിച്ച ഓഡിയോക്ലിപ്പില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലിസ് മേധാവി മലപ്പുറം സൈബര്‍സെല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുരുന്നു. ജില്ലയിലെ മതസ്പര്‍ദ്ധയുണ്ടാക്കി ക്രമസമധാനം തകര്‍ക്കുന്നതിനുള്ള ഉദ്യോശലക്ഷ്യങ്ങളോടെ ആരോ വ്യാജമായി ചെയ്തതാണ് ഈ ഓഡിയോക്ലിപ്പെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് മലപ്പുറം പോലിസ് ശാസ്ത്രീയ തെളിവുകളും മറ്റും ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബുവിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ അറിയിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വാട്‌സാപ്പിലൂടെ പ്രചരിച്ച ഓഡിയോക്ലിപ്പിങ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് സൗത്ത് സോണിന്റെതല്ലെന്ന് വ്യക്തമായതായും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും എസ്പി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day