|    Dec 5 Mon, 2016 3:49 am

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 11 പേര്‍ക്ക് പരിക്ക്

Published : 3rd November 2016 | Posted By: SMR

അടിമാലി: ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് 10 വിദ്യാര്‍ഥികള്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്ത് ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. പത്താംമൈല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും മെഴുകുംചാല്‍ സ്വദേശികളുമായ കോരുമ്പടത്തില്‍ നേഹ (5), ആന്തിയാട്ട് ലക്ഷ്മി (10), സഹോദരന്‍ വിഷ്ണു (6), കുഴിക്കാട്ടില്‍ ജൂലിയന്‍ (6), കാഞ്ഞിരംകാട്ട് രെഞ്ജി (7), സഹോദരി രമ്യ (10), വെട്ടിയ്ക്കല്‍ ആല്‍ബി (6), കൊച്ചുവീട്ടില്‍ അക്ഷയ (10), സഹോദരി അക്ഷര (11), കല്ലേലില്‍ അന്‍സിയ (7), ഓട്ടോറിക്ഷാ െ്രെഡവര്‍ വാളറ മുതിരയില്‍ അനീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. സ്‌കൂളിലെ 11 വിദ്യാര്‍ഥികളുമായി ഒഴുവത്തടത്തിലേയ്ക്ക് പോകുംവഴി മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. വാഹന സൗകര്യം കുറവായിരുന്നതിനാല്‍ രക്ഷിതാക്കള്‍ തന്നെ പണം നല്‍കിയാണ് ഓട്ടോറിക്ഷയില്‍ അയച്ചിരുന്നത്. പതിനാല് വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ സ്ഥിരമായി പോയിരുന്നതെന്നും ഇതില്‍ മൂന്നു പേര്‍ ഇന്നലെ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കേസെടുത്തിട്ടില്ലെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day