|    Dec 3 Sat, 2016 12:16 pm
FLASH NEWS

ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ്സിന്റെ ഓയില്‍ ടാങ്ക് തകര്‍ന്നുf

Published : 19th November 2016 | Posted By: SMR

കൊല്ലം: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ എന്‍ജിന്‍ ഓയില്‍ ടാങ്കിന്റെ കണക്റ്റിങ് റാഡ് പൊട്ടിത്തെറിച്ചു.ദേശീയപാതയില്‍ വെള്ളയിട്ടമ്പലം ജങ്ഷനില്‍ ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കൊല്ലം ഡിപ്പോയില്‍ നിന്നും നിറയെ യാത്രക്കാരുമായി കായംകുളത്തേയ്ക്കു പോവുകയായിരുന്നു ഓര്‍ഡിനറി ബസ് വെള്ളയിട്ടമ്പലം ജങ്ഷനിലെ ഹംപ് കയറി ഇറങ്ങവേ നട്ട് ഊരിത്തെറിച്ചു റാഡ് ഒടിഞ്ഞു ഛിന്നഭിന്നമാവുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തം ഒഴിവായത്. അമ്പതു മീറ്ററോളം ദൂരത്തില്‍ എന്‍ജിന്‍  ഓയില്‍ പടര്‍ന്നൊഴുകിയതുമൂലം ഏറെ  നേരം ഗതാഗതം തടസ്സപെട്ടു. തുടര്‍ന്ന്  സ്ഥലത്തെത്തിയ ട്രാഫിക് പോലിസ്, ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാമക്കടയില്‍ നിന്നും എത്തിയ യൂനിറ്റ്  റോഡില്‍ മണല്‍ നിരത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day