|    Dec 4 Sun, 2016 1:40 pm

ഓടിക്കൊണ്ടിരുന്ന കാറ് കത്തിനശിച്ചു

Published : 31st October 2016 | Posted By: SMR

ചെങ്ങന്നൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. എം.സി. റോഡില്‍ കല്ലിശ്ശേരി ജങ്—ഷനില്‍ ഇന്നലെ രാവിലെ 11ന് ആയിരുന്നു സംഭവം. ഗവ: ഐ.റ്റി.ഐ. ജങ്ഷനിലെ കറുവട്ടില്‍ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ -30ഡി  9039 മാരുതി സെലേറിയ കാറാണ് കത്തി നശിച്ചത്. തിരുവല്ലയിലെ ആശുപത്രിയില്‍ പിതാവ് മാര്‍ട്ടിനെ ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി മകന്‍ റോബിനും, സഹോദരിയും കൂടി വീട്ടില്‍ നിന്നും പുറപ്പെട്ടതാണ്. കല്ലിശേരിയില്‍ എത്തിയപ്പോള്‍ കാര്‍ പ്രവര്‍ത്തനരഹിതമായി രണ്ട് പ്രാവശ്യം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നാം തവണ ശ്രമിച്ചപ്പോള്‍ ബോണറ്റില്‍ നിന്നും പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ കാറില്‍ നിന്നും മൂവരും ഇറങ്ങി ഓടുകയായിരുന്നു. ഇതോടൊപ്പം തീ ആളിപ്പടര്‍ന്നു. പിന്നാലെ വരുകയായിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ സംഭവം കണ്ട് സ്ഥലത്തിറങ്ങി ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ചു. അഗ്നി ശമനസേനയുടെ രണ്ട് യൂനിറ്റും അഡീഷണല്‍ എസ്.ഐ. കെ ജി ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എത്തി തീ അണച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day