|    Dec 9 Fri, 2016 3:05 pm
FLASH NEWS

ഒഴിവുവരുന്ന തസ്തികകള്‍: പ്രതിമാസ അവലോകനത്തിന് മന്ത്രിസഭയുടെ നിര്‍ദേശം

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: ഒഴിവുവരുന്ന തസ്തികകള്‍ റിപോര്‍ട്ട് ചെയ്യുന്ന കാര്യം ഓരോ മാസവും ചീഫ് സെക്രട്ടറി അവലോകനം ചെയ്ത് മന്ത്രിസഭായോഗത്തില്‍ റിപോര്‍ട്ട് ചെയ്യാന്‍ മന്തിസഭായോഗം തീരുമാനിച്ചു. നിയമനം നടത്തുന്ന കാര്യങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി രൂപംനല്‍കിയ കാര്‍ഷിക വികസനസമിതികള്‍ പുനരുജ്ജീവിപ്പിക്കും. ഇവയുടെ കാലാവധി 2015 ആഗസ്ത് 24ന് അവസാനിച്ചിരുന്നു. കേരള വാല്യു ആഡഡ് ടാക്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഗഢഅഠകട) അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കുന്നതിനായി 16,91,61,198 രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും. കൊഴിഞ്ഞാമ്പാറ, എലുമ്പുലാശ്ശേരി (പാലക്കാട്), കൊടുവള്ളി, നരിപ്പറ്റ (കോഴിക്കോട്), കൂത്തുപറമ്പ് (കണ്ണൂര്‍) എന്നിവിടങ്ങളില്‍ ആരംഭിച്ച സര്‍ക്കാര്‍ ഐടിഐകളില്‍ 29 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.
കണ്ണൂര്‍ പുഴാതി വില്ലേജില്‍ രാജേന്ദ്രനഗര്‍ കോളനിക്കുസമീപം സ്‌ഫോടനത്തിനിരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം അനുവദിക്കും.  80 വീടുകളിലെ നാശനഷ്ട തുകയായി 1,01,97,000 രൂപയും കാര്‍ഷികവിളകള്‍ക്ക് നഷ്ടം സംഭവിച്ചതിന് 55,000 രൂപയും ധനസഹായം നല്‍കും.
കേരള സ്‌റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധികച്ചുമതല കൂടിയുണ്ടാവും. ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നവജ്യോത് ഖോസയെ നിയമിച്ചു. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷന്‍ ഡയറക്ടറുടെ അധികച്ചുമതല കൂടിയുണ്ടാവും. സിവില്‍ സപ്ലൈസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടറായി വി രതീശനെ നിയമിച്ചു. ടി വി അനുപമയെ സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായി നിയമിച്ചു. പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്റ്റിന്റെ അധികച്ചുമതല കൂടിയുണ്ട്. മിനി ആന്റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായി നിയമിക്കാനും  തീരുമാനമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day