|    Dec 10 Sat, 2016 12:23 pm

ഒഴിവുകളുണ്ടായിട്ടും പിഎസ്‌സി നിയമനം നടത്തുന്നില്ലെന്ന്

Published : 21st October 2016 | Posted By: SMR

വടകര: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും. നിയമനം നടത്താതെ പിഎസ്‌സിയും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍. 2013 മെയ് മാസം നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ 9300 പേരെ നിര്‍ദേശിച്ചെങ്കിലും ജോലിക്ക് ഹാജരാവാത്ത 4546 പേരും പുതിയ ഒഴിവിലേക്ക് 1400 പേരും ഉള്‍പ്പടെ നിലവില്‍ 6000ഓളം ഒഴിവുകള്‍ ഉണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാക്കിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.നിയമനം വൈകിപ്പിച്ച് താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരും കെഎസ്ആര്‍ടിസിയും നടത്തുന്നതെന്നും ഇനിയൊരു പരീക്ഷയ്ക്ക് അവസരമില്ലാത്ത പ്രായപരിധി കഴിഞ്ഞവരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് ബഹുഭൂരിപക്ഷമെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. വന്‍ സാമ്പത്തിക ഇടപാട് ലക്ഷ്യമിട്ട് എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഗൂഢ ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്നും അഴിമതിക്ക് കൂട്ടുനിന്ന് സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. പുതിയ വിജ്ഞാപനവും പരീക്ഷയും ഇതേവരെ നടത്താത്തതിനാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലര വര്‍ഷത്തേക്കും കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സി ചെയര്‍മാര്‍, ഗതാഗത മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.നിലവിലെ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് താല്‍കാലിക്കാരെ സ്ഥിരപ്പെടുത്ത ാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. സര്‍ക്കാറിന്റെ ഇത്തരം നടപടിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എ എം ലാലു അധ്യക്ഷത വഹിച്ചു പവിത്രന്‍ ഇരിങ്ങണ്ണൂര്‍, സി ആര്‍ സജിത്ത്, എം എസ് മനീഷ്, ജയകൃഷ്ണന്‍ പാലക്കാട്, പ്രകാശന്‍ വില്യാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day