|    Dec 5 Mon, 2016 2:01 pm
FLASH NEWS

ഒറ്റനമ്പര്‍ ലോട്ടറി വ്യാപകം; അന്വേഷണത്തിന് പ്രത്യേകസംഘം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റനമ്പര്‍ ലോട്ടറികളും ഓണ്‍ലൈന്‍ ലോട്ടറികളുടെ ദുരുപയോഗവും നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി നിയോഗിച്ചു.
ക്രൈംബ്രാഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തില്‍ പോലിസ് കംപ്യൂട്ടര്‍ സെന്റര്‍ എസ്പി ജയനാഥ്, എസ്‌സിആര്‍ബി എസ്പി സക്കറിയ ജോര്‍ജ്, നെടുമങ്ങാട് ഡിവൈഎസ്പി ഇ എസ് ബിജിമോന്‍, സിബിസിഐഡി ഡിവൈഎസ്പി പി ഗോപകുമാരന്‍ നായര്‍, എസ് ശ്രീകാന്ത്(ഇന്‍സ്‌പെക്ടര്‍, ഹൈടെക് സെല്‍, പിഎച്ച്ക്യൂ), ഷീന്‍ തറയില്‍(ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ ടീം, പിഎച്ച്ക്യൂ), കൃഷ്ണന്‍ പോറ്റി(എസ്‌ഐ, ഹൈടെക് സെല്‍, പിഎച്ച്ക്യൂ), എസ് എല്‍ സജീഷ്(എസ്‌ഐ, സിബിസിഐഡി, ഇഒഡബ്ല്യു, സിഎസ്ഒ, തിരുവനന്തപുരം) എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബന്ധപ്പെട്ട ജില്ല, സബ് ഡിവിഷന്‍, ഡിസിആര്‍ബി തലങ്ങളില്‍ ഇതു സംബന്ധിച്ച പരാതികളും കേസുകളും രജിസ്റ്റര്‍ ചെയ്ത് സ്‌പെഷ്യല്‍ ടീമിന് അന്വേഷണത്തിനായി കൈമാറണമെന്നും ഡിജിപി നിര്‍ദേശിച്ചു.ഒറ്റനമ്പര്‍ ലോട്ടറികളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഉള്‍പ്പെടെ പലതരത്തിലുള്ള ലോട്ടറികളുടെ ദുരുപയോഗവും വളരെ ഗൗരവത്തോടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും കാണുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് പോലിസ് മേധാവി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ലോട്ടറിദുരുപയോഗവും ഓണ്‍ലൈന്‍ ചൂതാട്ടവും ഒറ്റ നമ്പര്‍ ലോട്ടറികളുമുള്‍പ്പെടെയുള്ളവ പൂര്‍ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡിജിപി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day