|    Dec 9 Fri, 2016 11:14 am

ഒറ്റതിരിഞ്ഞുള്ള ആക്രമണം ജനാധിപത്യക്രമത്തിനു യോജിച്ചതല്ല

Published : 2nd December 2016 | Posted By: SMR

slug-navas-aliതേജസിനു പരസ്യ  നിഷേധം: പ്രമുഖര്‍  പ്രതികരിക്കുന്നു

കെ എസ് ഹരിഹരന്‍
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ദേശാഭിമാനി മുന്‍ സീനിയര്‍ എഡിറ്റര്‍)

കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ സത്യസന്ധവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ചരിത്രപരമായി തന്നെ പ്രാധാന്യം നേടിയ ഒരു ഇടപെടലാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, വക്കം മൗലവി, കേസരി ബാലകൃഷ്ണപ്പിള്ള തുടങ്ങി എണ്ണമറ്റ മാധ്യമപ്രവര്‍ത്തകരാണ് കേരളീയ സാമൂഹികവ്യവസ്ഥ വികസിപ്പിച്ചത്. രാജാവിനും ദിവാനും ഇഷ്ടമല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്. ഇന്ന് ചരിത്രത്തില്‍ സ്വദേശാഭിമാനി മാത്രമേ ജീവിക്കുന്നുള്ളൂ. അദ്ദേഹത്തെ നാടുകടത്തിയ രാജാവിനെ ആരും ഓര്‍മിക്കാറില്ല. ഭരണാധികാരികള്‍ വിമര്‍ശകരെ ഭയപ്പെടുകയും അതിന്റെ പേരില്‍ അവരെ ശിക്ഷിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല.
ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉയര്‍ന്നുവന്ന സാമൂഹികവൈരുധ്യങ്ങളെ തുറന്നുകാണിക്കുന്ന മാധ്യമപ്രവര്‍ത്തനം വളരെ സജീവമായി വന്നിട്ടുണ്ട്. ഇത് ഭരിക്കുന്നവരെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ, ജനങ്ങളെ സംബന്ധിച്ച് അവര്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയുന്ന മാധ്യമപ്രവര്‍ത്തനം സ്വീകാര്യമാണ്. അതുകൊണ്ട് കേരള ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന മാധ്യമവിരുദ്ധ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏതെങ്കിലും ഒരു മാധ്യമത്തെ പേരുപറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതി നമ്മുടെ ജനാധിപത്യക്രമത്തിനു യോജിച്ചതല്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ വിവേകപൂര്‍ണമായ സമീപനം കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടതുണ്ട്.

പത്രസ്വാതന്ത്ര്യത്തിന്നേരെയുള്ള കടന്നുകയറ്റം

കെ കുട്ടി അഹമ്മദ്കുട്ടി
(മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്)
പരസ്യ നിഷേധം പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ കെ കുട്ടി അഹമ്മദ്കുട്ടി. ചില പത്രങ്ങള്‍ക്കു മാത്രം പരസ്യം നിഷേധിക്കുന്നത് ശരിയല്ല. സാമ്രാജ്യത്വത്തിനെതിരെ നിലകൊള്ളുന്നുവെന്നു പറയുന്ന ഒരു ഭരണകൂടം തന്നെ സാമ്രാജ്യത്വ വിമര്‍ശനത്തിന്റെ പേരില്‍ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 97 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day