|    Dec 10 Sat, 2016 12:20 pm

ഒരേ രേഖയുപയോഗിച്ച് നിരവധി സിംകാര്‍ഡുകള്‍; കടയുടമ അറസ്റ്റില്‍

Published : 21st October 2016 | Posted By: SMR

ബേക്കല്‍: ഒരൊറ്റ പ്രൂഫ് ഉപയോഗിച്ച് നാലും അഞ്ചും സിം കാര്‍ഡുകള്‍ നല്‍കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ കടയില്‍ പോലിസ് റെയ്ഡ്. ജില്ലാ പോലിസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പെരിയാട്ടടുക്കത്തെ കടയിലാണ് റെയ്ഡ് നടത്തിയത്. കടയില്‍ നിന്ന് നിരവധി രേഖകളുമായി കടയുടമ പനയാലിലെ ചന്ദ്രനെ (42)നെ പോലിസ് അറസ്റ്റ് ചെയ്തു.മൊബൈല്‍ ഫോണ്‍ സിമ്മിന് വേണ്ടി നല്‍കുന്ന ഫോട്ടോകളും കാര്‍ഡുകളും ദുരുപയോഗം ചെയ്ത് നാലും അഞ്ചും കണക്ഷനുകള്‍ എടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറഞ്ഞു. സിം കാര്‍ഡുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 300 രൂപ മുതല്‍ 500 രൂപ വരെ ഈടാക്കി കൈമാറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആയംപാറ സ്വദേശിനിയായ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തില്‍ പെരിയാട്ടടുക്കത്തെ കടയില്‍ നിന്ന് വില്‍പന നടത്തിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ നിരവധി സിം കാര്‍ഡുകള്‍ അനധികൃതമായി നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തുകയും വിശദമായ പരിശോധന നടത്താന്‍ ജില്ലാ പോലിസ് ചീഫ് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day