|    Dec 10 Sat, 2016 11:56 pm

ഒരേ പരാതിക്കാരന്‍, ഒരേ ജഡ്ജി; 13 വര്‍ഷം മുമ്പും ദേശീയ ഗാനം കോടതി നിര്‍ദേശിച്ചു

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന് കോടതി ഉത്തരവിടുന്നത് ഇതാദ്യമല്ല. 13 വര്‍ഷം മുമ്പ് മധ്യപ്രദേശ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ ശ്യാം നാരായണന്‍ ചൗക് സെയ് തന്നെയായിരുന്നു അന്നത്തെയും ഹരജിക്കാരന്‍. വിധിപ്രഖ്യാപനം നടത്തിയതാവട്ടെ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ദീപക് മിശ്രയും. ഇത് തികച്ചും യാദൃച്ഛികമാണെന്നാണ് ചൗക് സെയ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2003ല്‍ കരണ്‍ ജോഹറിന്റെ ‘കഭീ ഖുഷി കഭീ ഗം’ എന്ന സിനിമയില്‍ ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. 2003 ജൂൈലയില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കാന്‍ ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.  2004ല്‍ സുപ്രിംകോടതി ഈ വിധി റദ്ദാക്കിയെങ്കിലും ഹരജിക്കാരന്‍ പുനപ്പരിശോധനാ ഹരജി നല്‍കി. എന്നാല്‍, 2006 നവംബറില്‍ സുപ്രിംകോടതി കേസ് തള്ളുകയും സിനിമയുടെ നിരോധനം നീക്കുകയും ചെയ്തിരുന്നു. ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ച യഹോവാസാക്ഷി വിഭാഗത്തില്‍പ്പെട്ട മൂന്നു കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ മറ്റൊരു കേസിലും സുപ്രിംകോടതി കുട്ടികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി പുറപ്പെടുവിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക