|    Oct 25 Tue, 2016 7:24 pm

ഒരു സൗദി കായികതാരം

Published : 19th October 2016 | Posted By: G.A.G

ഡോ. പി അര്‍ഷാദ്  

slug-enterogiഅബ്ദുല്ല അല്‍ അബ്ദുല്ല സൗദി സ്വദേശിയാണ്. വ്യക്തമായി പറഞ്ഞാല്‍ റിയാദില്‍ നിന്നുള്ള പതിനേഴുകാരന്‍. സൗദിയുടെ അന്താരാഷ്ട്ര കായികതാരമാണ് അദ്ദേഹം. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള അബ്ദുല്ല, സൗദി അറേബ്യ ഏറെ പ്രതീക്ഷവയ്ക്കുന്ന ഡെക്കാത്തലന്‍ താരമാണ്.
ആറുമാസം മുമ്പാണ് അദ്ദേഹത്തിന് നടുവേദന തുടങ്ങിയത്. ഇതോടെ പരിശീലനം മുടങ്ങി. നിവര്‍ന്നു നടക്കുന്നതുപോലും അസഹ്യമായ വേദന ഉളവാക്കുന്നതായി മാറി. ഇതോടെയാണ് അബ്ദുല്ല ചികില്‍സ തേടി ആശുപത്രികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് മെഡിസിന്‍ കേന്ദ്രമായ ഖത്തറിലെ ആശുപത്രിയില്‍ അദ്ദേഹം ചികില്‍സയ്ക്കു വിധേയനായി. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള അതിവിദഗ്ധ ഡോക്ടര്‍മാരാണ് അവിടെ ചികില്‍സിക്കുന്നത്. ഏറെ നാളത്തെ പരിശോധനയ്ക്കു ശേഷം അവര്‍ അബ്ദുല്ലയോട് ഒരു കാര്യം വെളിപ്പെടുത്തി, നിങ്ങള്‍ക്ക് എവിടെയാണ് പ്രശ്‌നമെന്നു കണ്ടെത്താനാവുന്നില്ല.
ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അബ്ദുല്ലയെ അദ്ദേഹത്തിന്റെ കുടുംബം ചികില്‍സയ്ക്കു കൊണ്ടുപോയി. ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പ്രശസ്തമായ പല ആശുപത്രികളിലും അദ്ദേഹം കയറിയിറങ്ങി. അവസാനമാണ് സൗദിയിലെ പ്രവാസികളില്‍ നിന്നു വിവരമറിഞ്ഞ് നടുവേദനയ്ക്ക് ശമനം തേടി സൗദി കായികതാരം കേരളത്തിലെത്തിയത്.
പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചത്തെ ചികില്‍സയ്ക്ക് അവിടെയും വിധേയനായി. കാര്യമായ ശമനം ലഭിക്കാതെ നിരാശനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് താമസിക്കുന്ന ലോഡ്ജിലെ ഒരു ജീവനക്കാരന്‍ മുഖേന കൊണ്ടോട്ടിയിലെ ഞങ്ങളുടെ ചികില്‍സാലയത്തിലെത്തിയത്. വലിയ ആശുപത്രികളില്‍ കയറിയിറങ്ങിയ അബ്ദുല്ലയ്ക്ക് ഞങ്ങളുടെ ചെറിയ ആശുപത്രി കണ്ണില്‍ പിടിച്ചില്ലെന്നുതന്നെ പറയാം. അടുത്ത ദിവസം വിസയുടെ കാലാവധി തീര്‍ന്ന് നാട്ടിലേക്കു മടങ്ങേണ്ടയാളാണ് അബ്ദുല്ല. അതുകൊണ്ടു തന്നെ ചികില്‍സയ്ക്കു വിധേയനായി ഒരു പരീക്ഷണത്തിനു മുതിരണോ എന്നും അദ്ദേഹത്തിനു സംശയമുണ്ടായിരുന്നു.
dr-arshadഅബ്ദുല്ല ചികില്‍സയ്ക്കു വന്ന ദിവസം മലപ്പുറത്തെ പ്രമുഖ പ്രവാസിവ്യവസായി ഭാര്യയുടെ നടുവേദനയ്ക്കുള്ള ചികില്‍സാര്‍ഥം ഞങ്ങളുടെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. വിദേശരാജ്യങ്ങളില്‍ നിരവധി ആശുപത്രികള്‍ നടത്തുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് നേരത്തേ കേട്ടറിവുണ്ടായിരുന്ന അബ്ദുല്ല ഇതോടെ ഞങ്ങളുടെ ആശുപത്രിയെ വിശ്വസിച്ചു തുടങ്ങി. അന്താരാഷ്ട്രതലത്തില്‍ അവലംബിക്കുന്ന തരത്തിലുള്ള മര്‍മചികില്‍സാരീതിയാണ് ഞങ്ങള്‍ ചെയ്യാറുള്ളത്. ഇതോടൊപ്പം ആയുര്‍വേദ ചികില്‍സയും നല്‍കും. അനന്ത സാധ്യതകളുള്ള ആയുര്‍വേദവും അതോടൊപ്പം പിഴിച്ചിടല്‍ തുടങ്ങിയ രീതികളിലൂടെ പെട്ടെന്നുതന്നെ സൗഖ്യം നല്‍കുന്ന മര്‍മചികില്‍സയും സംയോജിപ്പിച്ച് നല്‍കുന്നത് പെട്ടെന്നുതന്നെ ഫലം ചെയ്യും.
ആദ്യ ദിവസത്തെ ചികില്‍സയില്‍ തന്നെ അബ്ദുല്ലയ്ക്ക് ആശ്വാസം ലഭിച്ചു. ഇതോടെ വിസയുടെ കാലാവധി നീട്ടി അദ്ദേഹം ചികില്‍സ തുടര്‍ന്നു. 14 ദിവസത്തെ ചികില്‍സയ്ക്കു ശേഷം അബ്ദുല്ല നാട്ടിലേക്കു മടങ്ങിയത് ഏറെ സന്തോഷത്തോടെയാണ്.
കിടത്തി ചികില്‍സ എന്ന രീതി ഞങ്ങളുടെ ആശുപത്രിയിലില്ല. രോഗികളെ വ്യായാമം ചെയ്യിക്കും. നടത്തിക്കുകയും ചെയ്യും. ചികില്‍സയിലിരിക്കെ തന്നെ അബ്ദുല്ല ലഘുവായി വ്യായാമം ചെയ്യുകയും നടക്കുകയും ചെയ്തു. നാട്ടിലെത്തിയതോടെ ഡെക്കാത്തലന്‍ പരിശീലനവും തുടങ്ങി. അടുത്ത ഏഷ്യന്‍ ഗെയിംസില്‍ സൗദിയെ പ്രതിനിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അബ്ദുല്ല.
അസ്ഥിസംബന്ധമായ അസുഖങ്ങള്‍ക്കാണ് ഞങ്ങളുടെ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നത്. ശസ്ത്രക്രിയ വേണമെന്നു വിധിയെഴുതിയ ആയിരക്കണക്കിനു രോഗികളെ ഞങ്ങള്‍ ദിവസങ്ങള്‍ നീണ്ട ചികില്‍സയിലൂടെ ഭേദപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തരായ ഒട്ടേറെ ക്രിക്കറ്റ്, ഫുട്‌ബോള്‍, അത്‌ലറ്റിക് താരങ്ങള്‍ ഉള്‍പ്പെടെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ ഫുട്‌ബോള്‍ താരങ്ങള്‍ ഞങ്ങളുടെ ചികില്‍യിലൂടെ രോഗം ഭേദമായി ഇപ്പോഴും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പന്തു തട്ടുന്നുണ്ട്. പ്രശസ്തരായ അസ്ഥിരോഗ വിദഗ്ധര്‍ പോലും മുട്ടുവേദനയ്ക്കും നടുവേദനയ്ക്കും ചികില്‍സ തേടി എത്തുന്നുണ്ട്. അവരില്‍ പലരും ഇതേ അസുഖത്തിന് അവരെ കാണാനെത്തുന്ന രോഗികളോട് ശസ്ത്രക്രിയയും ആറുമാസത്തെ വിശ്രമവും വേണമെന്നാണ് പറയാറുള്ളത്. പക്ഷേ, ഇവിടെയെത്തുന്ന ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഞങ്ങളിലൂടെ രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാറുണ്ട്.
അസ്ഥിസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ശസ്ത്രക്രിയ ഇല്ലാതെ മാറ്റാമെന്നു പറയുന്നില്ല. അതില്‍ ഭൂരിഭാഗവും ശസ്ത്രക്രിയ ഇല്ലാതെ ചികില്‍സിച്ചു മാറ്റാന്‍ കഴിയുന്നവയാണ്. ലക്ഷത്തോളം രൂപ നല്‍കി ശസ്ത്രക്രിയ ചെയ്ത് ആറുമാസം ബെഡ്‌റെസ്റ്റും എടുത്ത് കിടക്കുന്നതിനു പകരം അത്രയും പണം മുടക്കാതെ ആഴ്ചകള്‍ കൊണ്ടു ഭേദപ്പെടുത്താവുന്നവയാണ് മിക്ക നടുവേദനയും കാല്‍മുട്ട്, തോള്‍ വേദനകളും.

പ്രശസ്ത ആയുര്‍വേദിക് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റാണ് ഡോ. പി അര്‍ഷാദ്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 6 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day