|    Dec 5 Mon, 2016 7:52 am

ഒരു റാങ്ക് ഒരു പെന്‍ഷന്‍:വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്തു

Published : 2nd November 2016 | Posted By: mi.ptk

suicide

ഭിവാനി: കേന്ദ്രസര്‍ക്കാറിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്ദിറില്‍ മുന്‍ സൈനികന്‍ ആത്മഹത്യ ചെയ്തു. പദ്ധതി പ്രകാരം പെന്‍ഷന്‍ നിഷേധിക്കപ്പെട്ട വിമുക്ത ഭടനായ  ഹരിയാന ഭിവാനി ജില്ലയിലെ ബുംല സ്വദേശി രാം കിഷന്‍ ഗെര്‍വാള്‍ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.  വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ കാണാന്‍ രാം കിഷന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിനു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ദു:ഖിതനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സുബേദാറായി വിരമിച്ച രാം കിഷന്‍  പെന്‍ഷന്‍ വിഷയത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുന്നതിലും വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാംകിഷന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.  വിമുക്ത ഭടന്‍മാര്‍ക്ക് നീതി ലഭിക്കുന്നതിന് കടുത്ത  നടപടികള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.പട്ടാളക്കാര്‍ക്കുവേണ്ടിയാണ് താന്‍ ഈ കടുംകൈ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗ്രെവാളിന്റെ വീട് സന്ദര്‍ശിച്ചു. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച ജവാന്‍ സ്വന്തം അവകാശത്തിനു വേണ്ടി ആത്മഹത്യ ചെയ്തത് ദു:ഖകരമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day