|    Dec 9 Fri, 2016 5:30 am
FLASH NEWS

ഒരു റാങ്ക് ഒരു പെന്‍ഷന്‍: ആദ്യ ഗഡുവായി 5,500 കോടി നല്‍കി

Published : 31st October 2016 | Posted By: SMR

ഷിംല: ഒരു റാങ്ക് ഒരു പെന്‍ഷന്‍ (ഒആര്‍ഒപി) പദ്ധതി നടപ്പാക്കുന്നതിന് 5,500 കോടി രൂപയോളം ആദ്യ ഗഡുവായി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 40 വര്‍ഷമായി പരിഹാരിക്കപ്പെടാതെ കിടന്ന വിമുക്ത ഭടന്‍മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ വാഗ്ദാനം നിറവേറ്റിയതായും മോദി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഹിമാചല്‍ പ്രദേശിലെ ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ജവാന്‍മാര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിച്ച മോദി നിങ്ങള്‍ അതിര്‍ത്തി സംരക്ഷിക്കുന്നത് കാരണമാണ് ജനങ്ങള്‍ ഭയംകൂടാതെ ഉറങ്ങുന്നതെന്ന് സൈനികരോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ഹിമാചലിലെ കിന്നൗര്‍ ജില്ലയില്‍ ഐടിബിപി, ഇന്ത്യന്‍ ആര്‍മി, ഡോഗ്ര സ്‌കൗട്ട്‌സ് സേനാവിഭാഗങ്ങള്‍ക്കൊപ്പമാണ് മോദി മധുരം പങ്കിട്ടും സൈനികരെ പ്രശംസിച്ചും ദീപാവലി ആഘോഷിച്ചത്. ഇതാദ്യമായല്ല താന്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതെന്നും നേരത്തേ 2001ല്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഭൂകമ്പബാധിതരോടൊപ്പമായിരുന്നു തന്റെ ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു. ഉറ്റവരോടൊപ്പം ദീപാവലി ആഘോഷിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ഇവിടെ എത്തിയതെന്നും സൈനികരോട് അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ നിന്നു 330 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തി ജില്ലയായ കിന്നൗറിലെ സുമോധിലുള്ള സേനാക്യാംപില്‍ അപ്രതീക്ഷിതമായാണ് മോദി സന്ദര്‍ശനം നടത്തിയത്. ഒലീവ് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സൈനികര്‍ക്ക് അദ്ദേഹം മധുരം വിതരണംചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കരസേനാ മേധാവി ധല്‍ബീര്‍ സിങ് സുഹാഗും മോദിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
അതിനിടെ, പാക് ആക്രമണത്തില്‍ മരണം വരിച്ച ഇന്ത്യന്‍ സൈനികന്‍ നിതിന്‍ സുഭാഷ് കോലിയുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ 15 ലക്ഷം രൂപ ധനസഹായം നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day