|    Dec 5 Mon, 2016 4:00 pm
FLASH NEWS

ഒരു പ്രസിഡന്റിന്റെ ഗതി

Published : 1st December 2016 | Posted By: SMR

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹീ വലിയ കുഴപ്പത്തില്‍ ചാടിയിരിക്കുകയാണ്. ഒരു സുഹൃത്തിനു സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണമാണ് അവര്‍ നേരിടുന്നത്. സുഹൃത്ത് ചോയ് സൂണ്‍ സില്‍ ആവട്ടെ, ചുരുങ്ങിയ നേട്ടമല്ല അതുകൊണ്ട് ഉണ്ടാക്കിയത്. ഒരൊറ്റ ഇടപാടില്‍ 70 ദശലക്ഷം ഡോളറാണ് അവര്‍ നിയന്ത്രിക്കുന്ന ട്രസ്റ്റുകളിലേക്ക് മറിഞ്ഞത്.
പാര്‍ക്കും ചോയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് രസകരം: 1974ല്‍ പാര്‍ക്കിന്റെ അമ്മ വെടിയേറ്റു മരിച്ചു. പ്രസിഡന്റിന്റെ അച്ഛനും അന്നത്തെ പ്രസിഡന്റുമായ പാര്‍ക്ക് ചുങ് ഹീയെ ലക്ഷ്യമാക്കി ഉതിര്‍ത്ത വെടിയുണ്ടയാണ് അമ്മയുടെ കഥ കഴിച്ചത്. പാര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തായിരുന്നു ചോയ് തേ മിന്‍. അദ്ദേഹം ഒരു രഹസ്യാത്മക ക്രൈസ്തവ സംഘത്തിന്റെ തലവനായിരുന്നു. മരിച്ചുപോയ അമ്മയുമായി പാര്‍ക്കിനെ ബന്ധപ്പെടുത്തിക്കൊടുക്കാം എന്നാണ് സീനിയര്‍ ചോയ് പറഞ്ഞത്. 2007ല്‍ വിക്കിലീക്‌സ് ചോര്‍ത്തിയ അമേരിക്കന്‍ എംബസിയുടെ ഒരു രഹസ്യരേഖയില്‍ പറയുന്നത് യുവതിയായ പാര്‍ക്കിന്റെ ‘ശരീരവും മനസ്സും’ പൂര്‍ണമായും ഈ മനുഷ്യന്റെ നിയന്ത്രണത്തിലാണ് എന്നത്രേ.
അച്ഛനെത്തുടര്‍ന്ന് മകളും രാജ്യത്തിന്റെ ഭരണാധികാരിയായി. ഭരണം പക്ഷേ, ചോയ് കുടുംബത്തിന്റെ നിയന്ത്രണത്തിലുമായി. സമ്മര്‍ദം രൂക്ഷമായപ്പോള്‍ അവര്‍ മാപ്പു പറഞ്ഞു. മരിച്ചുപോയ അമ്മ മകളുടെ ഗതികേടിനെക്കുറിച്ച് എന്തു പറയുന്നുവെന്ന് ഇതുവരെ വെളിപാടൊന്നുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day