|    Dec 9 Fri, 2016 6:57 pm
FLASH NEWS

ഒരു തുണിക്കഷണം

Published : 16th November 2016 | Posted By: SMR

സംഗതി ഒരിഞ്ചിന്റെ മൂന്നിലൊന്നോളം പോന്ന ഒരു തുണിക്കഷണത്തിന്റെ പ്രശ്‌നമാണ്. അതെവിടെപ്പോയി എന്നത് പക്ഷേ, ഒരു പൈതൃകത്തിന്റെ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു.
മോഹന്‍ജൊദാരോവില്‍ നിന്നു കിട്ടിയ പുരാവസ്തുക്കളുടെ കൂട്ടത്തില്‍ പരുത്തിത്തുണിയുടെ പുരാതനാവശിഷ്ടമായ ചില ചീന്തുകളുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യകാല ഡയറക്ടര്‍ ജനറലായിരുന്ന ജോണ്‍ മാര്‍ഷല്‍, സിന്ധുനദീതട നാഗരികതയെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളികൊണ്ടുള്ള അത്തര്‍ കുപ്പി പൊതിഞ്ഞ രീതിയില്‍ അതു കണ്ടെത്തിയത് 1928ല്‍ ആയിരുന്നു. അക്കൊല്ലം തന്നെ അത് മുംബൈയിലെ ടെക്‌നോളജിക്കല്‍ റിസേര്‍ച്ച് ലബോറട്ടറി ഡയറക്ടറായിരുന്ന ജെയിംസ് ടര്‍ണറിന് കൈമാറുകയും ചെയ്തു. ഇന്ന് ആ സ്ഥാപനം കോട്ടണ്‍ ടെക്‌നോളജിയുടെ കേന്ദ്ര ഗവേഷണാലയമാണ്. പല പരീക്ഷണങ്ങള്‍ക്കും ശേഷം ആ തുണിച്ചീന്ത് പൂര്‍ണമായും പരുത്തികൊണ്ടുണ്ടാക്കിയതായിരുന്നുവെന്ന് തെളിഞ്ഞു- ഇന്നത്തെ രീതിയിലുള്ള പരുത്തിയല്ലെങ്കിലും.
ക്രിസ്തുവിന് മുമ്പ് 2750-3000 വര്‍ഷ കാലയളവിനുള്ളില്‍ മോഹന്‍ജൊദാരോവില്‍ ഉപയോഗിച്ചിരുന്ന തുണിത്തരത്തിന്റെ മൂന്നു സാംപിളുകളിലൊന്നായിരുന്നു കേന്ദ്ര ഗവേഷണാലയത്തില്‍ നിരീക്ഷണവിധേയമാക്കിയത്. എന്നാല്‍, ഇന്ന് പുരാവസ്തു ഗവേഷകരെ ഞെട്ടിക്കുന്ന വസ്തുത, പ്രാക്തനമായ ഒരു നാഗരികതയുടെ ആ അവശിഷ്ടം അവിടെയില്ലെന്നതാണ്. അതെവിടെപ്പോയി? അതിന് ഒരു കീറത്തുണിയുടെ മൂല്യമല്ലല്ലോ ഉള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day