|    Dec 6 Tue, 2016 11:32 am
FLASH NEWS

ഒരു ചുവട് കപ്പയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്10000 രൂപ

Published : 28th October 2016 | Posted By: SMR

എരുമേലി: ഒരു ചുവട് കപ്പ മോഷണം പോയെന്നു കാട്ടി നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട തുക വായിച്ച് പോലിസ് മാത്രമല്ല പ്രതികളും ഞെട്ടി. 10000 രൂപയാണ് നഷ്ട പരിഹാരമായി ആവശ്യപ്പെട്ടത്. ഒടുവില്‍ ഗത്യന്തരമില്ലാതെ 500 രൂപ നല്‍കി പരാതി തീര്‍പ്പാക്കി. കഴിഞ്ഞ ദിവസം എരുമേലിയിലാണ് സംഭവം. കരിങ്കല്ലുമൂഴിയില്‍ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നയാളുടെയാണ് ഒരു ചുവട് കപ്പ നഷ്ടപ്പെട്ടത്. സമീപത്ത് വാടക കെട്ടിടത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കപ്പ പറിച്ച് പുഴുങ്ങി തിന്നത്. കപ്പയുടെ മൂട് എലി തുരന്ന് തിന്നു നശിപ്പിക്കുന്നത് കണ്ട് പറിച്ചെടുത്തതാണെന്ന് ഇവര്‍ പറയുന്നു. ഇവര്‍ താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയാണ് ഒടുവില്‍ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം തീര്‍ത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day