|    Dec 9 Fri, 2016 5:27 am
FLASH NEWS

ഒരു കോടിക്കു മേലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വിജിലന്‍സ് കമ്മീഷന് റിപോര്‍ട്ട് ചെയ്യണം

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരു കോടിയില്‍ കൂടുതലുള്ള ഇടപാടുകളുടെ വിവരം നിര്‍ബന്ധമായും കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപോര്‍ട്ട് ചെയ്യണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം. വിജയ് മല്യയെ പോലെയുള്ള നിരവധി വന്‍കിടക്കാര്‍ ബാങ്കുവായ്പയെടുത്ത് മുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം. നാലു ബാങ്ക് മാനേജര്‍മാരെ ഉപദേശകരായി നിയമിച്ച് ഏതെങ്കിലും കേസുകളില്‍ സിബിഐ അന്വേഷണം വേണമോയെന്നു പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താനും കമ്മീഷന്‍ ഉദ്ദേശിക്കുന്നുണ്ട്.
2015ല്‍ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് 20,646 കോടിയുടെ 171 കേസുകളാണ് സിബിഐ അന്വേഷിച്ചത്. കൂടാതെ പോന്‍സി പദ്ധതിയുടെ കീഴില്‍ 1.20 ലക്ഷം കോടി രൂപയുടെ വെട്ടിപ്പും സിബിഐ അന്വേഷണത്തിലാണ്. നിലവില്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു മാത്രമാണ് ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതെന്നും കമ്മീഷണര്‍ ടി എം ഭാസില്‍ പറഞ്ഞു.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൡ നടക്കുന്ന അഴിമതിക്കേസുകളെ കുറിച്ചുള്ള രേഖ തയ്യാറാക്കാനുള്ള സംവിധാനത്തിനും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ രൂപം നല്‍കി. റെയില്‍വേ, കോള്‍ ഇന്ത്യ തുടങ്ങിയ 25 പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതികളെക്കുറിച്ചുള്ള രേഖ തയ്യാറാക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അഹ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സഹായം തേടിയിട്ടുണ്ടെന്ന് വിജിലന്‍സ് കമ്മീഷണര്‍ വിജിലന്‍സ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day