|    Dec 9 Fri, 2016 1:14 pm

ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്നലെ രാവിലെ കൊയിലാണ്ടി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ബുള്ളറ്റ് മോട്ടോര്‍ബൈക്കില്‍ കറങ്ങി കഞ്ചാവ് വില്‍പ്പന നടത്തിവന്ന കൊയിലാണ്ടി വലിയകത്ത് ദര്‍ഗാപാലസില്‍ സൈദ് ഷൗക്കത്തലി (38) കഞ്ചാവുമായി പിടിയിലാവുന്നത്. നന്തി, ചിങ്ങപുരം, പുറക്കാട് ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തിവന്ന ഇയാളെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ചിങ്ങപുരം, നന്തി, പുറക്കാട,് കൊയിലാണ്ടി കടപ്പുറം ഭാഗങ്ങളില്‍ വര്‍ഷങ്ങളായി വന്‍തോതില്‍ കഞ്ചാവ് കച്ചവടം നടത്തിവരുകയായിരുന്നു പ്രതി. കഞ്ചാവ് കച്ചവടത്തിന് ഈ പ്രദേശങ്ങളില്‍ നിരവധി സബ്ഏജന്റ്മാരെ നിയോഗിച്ചിരുന്നതായും പ്രതിഫലമായി പണവും ഉപയോഗിക്കുന്നതിനായി കഞ്ചാവും നല്‍കിയിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചില്ലറ വില്‍പ്പനയിലൂടെ ഒരു കിലോ കഞ്ചാവിന് 20000 രൂപ വരെ ലാഭം കിട്ടുമെന്ന് ചോദ്യം ചെയ്യലില്‍നിന്നും അറിയാന്‍കഴിഞ്ഞു. ഇയാള്‍ക്ക് കഞ്ചാവ് വന്‍തോതില്‍ എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി സ്വദേശി ഉബൈദിനെകുറിച്ച് അന്വേഷണം നടന്നുവരുന്നു. അസി. എക്‌സൈസ് കമ്മീഷണര്‍ എം എസ് വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍, യു പി മനോജ് കുമാര്‍, ബിജുമോന്‍, ഗംഗാധരന്‍, സജീവന്‍, മനു, ഒ ടി മനോജ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day