|    Dec 9 Fri, 2016 8:57 pm
FLASH NEWS

ഒരിക്കലും സ്‌കൂളില്‍ പോവാതെ 6.54 കോടി കുട്ടികള്‍

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 6.54 കോടി കുട്ടികള്‍ ഒരുദിവസം പോലും സ്‌കൂളിലിരുന്നിട്ടില്ലെന്ന് സെന്‍സസ് റിപോര്‍ട്ട്. 10 വര്‍ഷത്തിനിടെ 4.49 കോടി കുട്ടികള്‍ സ്‌കൂള്‍ നിര്‍ത്തിപ്പോയതായും റിപോര്‍ട്ടില്‍ പറയുന്നു. അഞ്ചിനും 19നും ഇടയില്‍ പ്രായമുള്ള 38.01 കോടി പേരില്‍ 26.98 കോടിയാണ് സ്‌കൂളില്‍ പോയതെന്ന് 2011ലെ സെന്‍സസ് വ്യക്തമാക്കുന്നു. ഈ പ്രായപരിധിയിലുള്ളവരുടെ 71 ശതമാനമാണിത്. 6.54 കോടി പേര്‍ (17.2 ശതമാനം) സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്തിട്ടേയില്ല. 4.49 കോടി (11.8 ശതമാനം) പേര്‍ 2001നും 2011നും ഇടയിലുള്ള വര്‍ഷങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു. 65.7 ലക്ഷമാണ് അഞ്ചിനും 19നുമിടയില്‍ പ്രായമുള്ള ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day