|    Dec 7 Wed, 2016 5:54 pm
FLASH NEWS

ഒരാഴ്ച പിന്നിട്ടു; പ്രതിസന്ധിക്ക് അയവില്ല

Published : 16th November 2016 | Posted By: SMR

തൃശൂര്‍: നോട്ടസാധുവാക്കല്‍ ഏഴു നാള്‍ പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവില്ല. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവിന്റെ നീളം വര്‍ധിച്ചു വരികയാണ്. ഇതിനിടെ പല ബാങ്കുകളിലും നോട്ട് ക്ഷാമം രൂക്ഷമാണ്. 100, 50 രൂപ നോട്ടുകളില്‍ ഏറെയും പുറത്തു പോയതോടെ എടിഎമ്മുകളും പ്രവര്‍ത്തിക്കാതായി. ആദ്യദിനങ്ങളില്‍ പ്രവര്‍ത്തിച്ച പല എടിഎമ്മുകളും കഴിഞ്ഞ രണ്ടു ദിവസമായി അടഞ്ഞു കിടക്കുകയാണ്. 500ന്റെ നോട്ടുകള്‍ എത്തുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഇനിയും യാഥാര്‍ഥ്യമായില്ല. ആളുകള്‍ക്ക് മാറി നല്‍കാന്‍ ആവശ്യത്തിന് ചില്ലറ ഇനിയും ബാങ്കുകളില്‍ എത്തിയിട്ടില്ല. രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കു വഴി വിതരണം ചെയ്യുന്നുണ്ടെങ്കിലും ആളുകള്‍ വലിയ നോട്ടിനോട് താല്‍പര്യമില്ല. എവിടേയും ചില്ലറ ലഭിക്കാനില്ല എന്നതാണു കാരണം. എടിഎമ്മുകല്‍ മിക്കവയും ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. ബാങ്കുകള്‍ പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയും നിറച്ചു കഴിഞ്ഞാന്‍ മണിക്കൂറുകള്‍ക്കം തന്നെ കാലിയാകുന്നു. ചില എടിഎമ്മുകളില്‍ രാവിലെ 11 വരെ പണം ലഭിക്കുന്നുണ്ട്. പുറം കരാറുകാര്‍ നിറയ്ക്കുന്ന എടിഎമ്മുകള്‍ ഏറിയ പങ്കും അടഞ്ഞു തന്നെ കിടക്കുകയാണ്. ബ്രാഞ്ചിലും എടിഎമ്മിലും ആവശ്യത്തിനു പണം നിറയ്ക്കാന്‍ നോട്ടിന്റെ പരിമിതി മൂലം കഴിയുന്നില്ല. ഇതിനിടെ കറന്‍സി പ്രതിസന്ധി വ്യാപാര വ്യവസായ മേഖലയെ ഏറെക്കുറേ സ്തംഭിപ്പിച്ചിരിക്കുകയാണ്. ചില്ലറയുടെ ക്ഷ ാമം അവശ്യ സാധനങ്ങള്‍ പോലും വേടിക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ്. അത്യാവശ്യമുള്ള സാധനങ്ങള്‍ കച്ചവടക്കാര്‍ പരിചയക്കാര്‍ക്ക് കടം നല്‍കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്. കാര്‍ഷിക മേഖലയിലും ക്രയവിക്രയങ്ങള്‍ നടക്കുന്നില്ല. പണമില്ലാത്തിനാല്‍ നിര്‍മാണ മേഖലയിലും ജോലികള്‍ നടക്കുന്നില്ല. ഇത് ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനിടെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പോസ്‌റ്റോഫിസുകളിലേക്കും ബാങ്ക് ശാഖകളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day