|    Dec 11 Sun, 2016 3:46 am

ഒരാഴ്ചക്കിടെ കൊച്ചി ബൈപാസിലെ മൂന്നാമത്തെ റോഡ് ഉപരോധം ഇന്ന്

Published : 21st November 2016 | Posted By: SMR

കൊച്ചി: ഒരാഴ്ചക്കിടെ കൊച്ചി ബൈപാസ് റോഡിലെ മൂന്നാമത്തെ റോഡ് ഉപരോധസമരം ഇന്ന് നടക്കും. വൈറ്റില പൊതുജന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10ന് തൈക്കൂടം യു ടേണ്‍ അപകട ഭാഗത്താണ് ഉപരോധം. വൈറ്റിലയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. വ്യാഴാഴ്ച രാത്രി കൊച്ചി ബൈപാസിലെ അരൂര്‍ ഭാഗത്ത് റോഡ് ഉപരോധിച്ചിരുന്നു. അരൂര്‍ പാലത്തില്‍നിന്നും കായലില്‍ വീണ വാഹനത്തിലെ യാത്രക്കാരുടെ മൃതദേഹത്തിന്റെ തെരച്ചില്‍ വൈകീട്ടോടെ പോലിസ് അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നായിരുന്നു റോഡ് ഉപരോധിച്ചത്. തുടര്‍ന്ന് വൈറ്റില മുതല്‍ ചേര്‍ത്തല വരെ ഗതാഗതതടസ്സം അനുഭവപ്പെട്ടു. രാത്രി ഒമ്പതോടെയാണ് കുരുക്കയഞ്ഞത്. ഇന്നലെ രാവിലെ തൈക്കൂടത്ത് നടന്നത് കൊച്ചി ബൈപാസില്‍ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ഉപരോധസമരം. ഞായറാഴ്ചയായതിനാല്‍ വാഹനങ്ങള്‍ പതിവിലും കുറവായതിനാല്‍ അല്‍പം ആശ്വാസമുണ്ടായി. എങ്കിലും ചടങ്ങുകള്‍ക്കും മറ്റും എത്തേണ്ടവര്‍ക്ക് സമയത്തെത്താനായില്ല. ഇന്നത്തേതും കൂടിയാവുമ്പോള്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ റോഡ് ഉപരോധമായിരിക്കും കൊച്ചി ബൈപാസില്‍ നടക്കുക. ഇതുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. സമരം മുന്നില്‍കണ്ട് ഗതാഗത തടസ്സം ഉണ്ടാവാതിരിക്കാന്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തും. അപകട ഭാഗത്ത് ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡ് മുറിച്ച് കടക്കുന്ന ഭാഗങ്ങളില്‍ സീബ്ര ലൈന്‍ വരക്കുക, യു ടേണ്‍ ഭാഗത്ത് ബ്ലിങ്ക് ലൈറ്റുകള്‍ സ്ഥാപിക്കുക. ട്രാഫിക് വാര്‍ഡനെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി ടി തോമസ് എംഎല്‍എക്ക് നിവേദനം നല്‍കിയതായി പൊന്നുരുന്നി രാജീവ് മേനോന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക