|    Dec 6 Tue, 2016 12:07 am
FLASH NEWS

ഒമ്പതാമന്‍ വീണ്ടും

Published : 22nd October 2016 | Posted By: SMR

നവഗ്രഹങ്ങള്‍ എന്നാണ് പണ്ടു സൗരയൂഥത്തെക്കുറിച്ചു പറഞ്ഞിരുന്നത്. പക്ഷേ, പാവം പ്ലൂട്ടോ ലക്ഷണമൊത്ത ഗ്രഹമല്ലെന്നും കുള്ളന്‍ ഗ്രഹത്തെ ആ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നും ഏതാനും വര്‍ഷം മുമ്പാണ് ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ ആഗോള സംഘടന തീരുമാനിച്ചത്. അതോടെ സൗരയൂഥത്തിലെ ഔദ്യോഗിക അംഗസംഖ്യ എട്ടായി മാറി.
എട്ടാമന്‍ നെപ്റ്റിയൂണ്‍ കഴിഞ്ഞാല്‍ വേറെ വന്‍ഗ്രഹങ്ങളില്ലെന്ന കണ്ടെത്തല്‍ ശരിയല്ലെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അമേരിക്കന്‍ അസ്ട്രണോമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍ കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ മൈക്കള്‍ ബ്രൗണ്‍ പറഞ്ഞത്, ഗ്രഹങ്ങളുടെ സഞ്ചാരപഥത്തിലെ ചില വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നത് നെപ്റ്റിയൂണിനപ്പുറം ഒരു കൂറ്റന്‍ ഗ്രഹം കൂടി ഒളിഞ്ഞുനില്‍ക്കുന്നുണ്ടെന്നാണ്. ഈ ഗ്രഹം സൂര്യനില്‍നിന്ന് എത്രയോ അകലെയാണ്. ഭൂമി സൂര്യനെ ചുറ്റാന്‍ 365 ദിവസം മാത്രമാണ് എടുക്കുന്നതെങ്കില്‍ ഈ ഒമ്പതാമന്‍ 17,117 വര്‍ഷംകൊണ്ടാണ് സൗരയൂഥത്തിലെ ഒരു സഞ്ചാരവട്ടം പൂര്‍ത്തിയാക്കുന്നത്. അതിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ പത്തിരട്ടിയാണ്. വലുപ്പമാവട്ടെ, നെപ്റ്റിയൂണിനേക്കാള്‍ കുറവല്ലതാനും.
എന്നാലും ഇതുവരെ ഈ ഒമ്പതാമനെ ഗവേഷകര്‍ക്കു കണ്ടെത്താനായിട്ടില്ല. പുതിയ ശക്തമായ ദൂരദര്‍ശിനികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അധികം വൈകാതെ ഒമ്പതാമന്‍ ദൃഷ്ടിപഥത്തില്‍ വരുമെന്നും വീണ്ടും സൗരയൂഥത്തില്‍ നവഗ്രഹങ്ങള്‍ ഉണ്ടാവുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day