|    Dec 8 Thu, 2016 1:43 am
FLASH NEWS

ഒമാനില്‍ വാഹനാപകടം; വളവന്നൂര്‍ സ്വദേശിയും ഭാര്യാമാതാവും മരിച്ചു

Published : 24th November 2016 | Posted By: SMR

പുത്തനത്താണി: ഒമാനില്‍ ആറംഗ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മൂന്നു കുട്ടികളടക്കം നാലു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. വളവന്നൂര്‍ പാറക്കൂട് പൊട്ടച്ചോല മുഹമ്മദിന്റെ മകന്‍ അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര കുന്നത്തുംപടിക്കല്‍ അബൂബക്കറിന്റെ ഭാര്യ ജമീല (45) എന്നിവരാണ് മരിച്ചത്. അമീറിന്റെ മക്കളായ ദില്‍ഹാ സാബി (8), ഫാത്തിമാ ജിഫ്‌ന (2) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. അമീറിന്റെ ഭാര്യ മൈമൂനയ്ക്കും മറ്റൊരു മകള്‍ ഫാത്തിമാ സനക്കും നിസ്സാര പരിക്കേറ്റു.
ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. സീബിലില്‍ നിന്ന് അമീറിന്റെ നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്കു പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ ബര്‍കക്ക് സമീപം എതിരേ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നഖലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയായിരുന്നു അമീര്‍. മൂന്നു മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തും. അമീറിന്റെ മൃതദേഹം വളവന്നൂര്‍ ജുമാമസ്ജിദിലും ജമീലയുടേത് കാവുംപുറം തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും അടക്കം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day