|    Dec 6 Tue, 2016 6:16 am
FLASH NEWS

ഒപ്പിന് പകരം വിരലടയാളം: ജയലളിതയുടെ നിലയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍

Published : 29th October 2016 | Posted By: G.A.G

jayalalitha

ചെന്നൈ:  ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിര്‍ണായകമായ തിരഞ്ഞെടുപ്പ് രേഖയില്‍ ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ചത് അവരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു. അടുത്തമാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവരംഗുന്‍ദ്രം നിയമസഭാ മണ്ഡലത്തിലെ അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി എ കെ ബോസിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലാണ് ജയലളിത ഒപ്പിടുന്നതിനു പകരം ഇടത് കൈ പെരുവിരലിന്റെ മുദ്ര പതിപ്പിച്ചത്.
ശ്വസനം എളുപ്പമാക്കുന്നതിന് വേണ്ടി ശ്വാസനാളിയില്‍ ട്യൂബിടുന്ന ട്രാക്കസ്്‌റ്റോമി എന്ന ശസ്ത്രക്രിയക്ക് ജയലളിത വിധേയമായിട്ടുണ്ടെന്നും വലതുകൈ നീരുവന്ന് വീര്‍ത്ത സ്ഥിതിയിലായതിനാലാണ് ഇടതുകൈ പെരുവിരല്‍ മുദ്രപതിച്ചതെന്നും മദ്രാസ് മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി ബാലാജി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒപ്പിടാന്‍ കഴിയാത്ത മാനസികവും ശാരീരികവുമായ സ്ഥിതിയിലാണോ ജയലളിത എന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്.വളരെ ദുര്‍ബലമായ വിരലടയാളമാണ് രേഖയില്‍ പതിഞ്ഞിട്ടുള്ളതെന്നതും ഈ ആശങ്ക വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണവുമാണ് അസുഖമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് ശ്വാസകോശ അണുബാധയുണ്ടായെന്നും ശ്വസന സഹായി ഉപയോഗിക്കുകയാണെന്നും വിശദീകരണം വന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, ബിജെപി പ്രസിഡന്റ് അമിത്്ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നെങ്കിലും ആരും ജയലളിതയെ നേരിട്ട് കണ്ടിരുന്നില്ല. അതേസമയം ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ മറ്റുള്ളവരുമായി പ്രതികരിക്കാന്‍ തുടങ്ങിയതായുമാണ് ഏറ്റവും ഒടുവില്‍ വന്ന മെഡിക്കല്‍ വാര്‍ത്താക്കുറിപ്പിലും പറയുന്നത്.

ജയലളിത വിരലടയാളം പതിപ്പിച്ച് സമര്‍പ്പിച്ച രേഖ :jayalalitha-impression

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 793 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day