|    Dec 8 Thu, 2016 5:39 am
FLASH NEWS

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 3rd November 2016 | Posted By: SMR

മുക്കം: മലയോര മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അങ്ങാടികളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മുക്കം പോലിസ് പിടികൂടി. ഓമശ്ശേരി അമ്പലകണ്ടി എലത്തൂര്‍ കോളനിയില്‍ താമസിക്കുന്ന എലത്തൂര്‍ ഷരീഫ് (44) ആണ് പിടിയിലായത്. വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയ ഷരീഫ് ആദ്യമായാണ് പിടിയിലാവുന്നത്. ഏറെക്കാലമായി ഇയാള്‍ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ മാമ്പറ്റ കാര്‍ത്തിക കല്യാണമണ്ഡപത്തിന് സമീപം ഷരീഫ് കഞ്ചാവ് വില്‍ക്കുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചു.  ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.225 കിലോഗ്രാം കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. കൊടുവള്ളി, മുക്കം, താമരശ്ശേരി, ഓമശ്ശേരി, എന്‍ഐടി, കെഎംസിടി പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ മൊത്തമായി ഏജന്റുമാര്‍ക്കും ചില്ലറയായി ഇയാള്‍ ഒറ്റക്കും വില്‍പന നടത്തിവരികയായിരുന്നന്ന് മുക്കം എസ്‌ഐ സനല്‍രാജ് പറഞ്ഞു. പരിശോധനയില്‍ എസ്‌ഐ സലിം, എഎസ്‌ഐ വേണുഗോപാല്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷരീഫിനെ റിമാന്‍ഡ്‌ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day