|    Dec 5 Mon, 2016 10:07 pm
FLASH NEWS

ഒന്നുമില്ലാത്തവരെ സംരക്ഷിക്കുന്നത് ദൈവിക പദ്ധതി: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Published : 8th November 2016 | Posted By: SMR

തൊടുപുഴ: ഒന്നുമില്ലാത്തവരെയും ഒന്നുമല്ലാത്തവരെയും സംരക്ഷിക്കുന്നത് ദൈവിക  പദ്ധതിയാണെന്നു  സുപ്രിംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്.തൊടുപുഴയില്‍ മദര്‍ തെരേസ ഹോം  ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ .തോമസ് പെരിയപ്പുറം അധ്യക്ഷത വഹിച്ചു .പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജോയ്‌സ് ജോര്‍ജ് എംപി നിര്‍വഹിച്ചു. പാലിയേറ്റിവ് കെയര്‍ ഹോമിന്റെ ശിലാസ്ഥാപനം പി ജെ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.ഫാ .മാത്യു കുന്നത്ത്,ഫാ .ജോര്‍ജ് ഒലിയപ്പുറം ,സിഐ എന്‍ ജി ശ്രീമോന്‍ ,ഡോ.രഞ്ജിത്ത് പോള്‍ ,ഷാഹുല്‍ ഹമീദ് ,ജയിംസ് വഴുതലക്കാട്ടു ,ഫാ ജെയിംസ് വടക്കേല്‍  സംസാരിച്ചു .ആരോരുമില്ലാത്ത  ദമ്പതികള്‍ക്ക് ആഹാരം ,വസ്ത്രം ,തല ചായ്ക്കാനിടം ,ചികിത്സ സഹായം  എന്നിവ ലഭിക്കണമെങ്കില്‍  ഇരുവരും രണ്ട് വൃദ്ധ സദനങ്ങളില്‍ താമസിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് .ഇതിനു പരിഹാരം കണ്ടാണ്  പാവപ്പെട്ട വൃദ്ധ ദമ്പതികളെ  സ്വീകരിക്കുന്നതെന്ന് ഫാ .മാത്യു ജെ കുന്നത്ത്  പറഞ്ഞു . നിലവില്‍ ഏഴ് ദമ്പതികള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day