|    Oct 25 Tue, 2016 3:58 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാം ടെസ്റ്റ്: 500ല്‍ ഇന്ത്യയുടെ തുടക്കം പാളി

Published : 23rd September 2016 | Posted By: SMR

കാണ്‍പൂര്‍: ഗീന്‍പാര്‍ക്ക്‌സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ  കാണികള്‍ക്ക് മുന്നില്‍ തങ്ങളുടെ 500ാം ടെസ്റ്റിനിറങ്ങിയ ഇന്ത്യന്‍ നിരയ്ക്ക് ഒന്നാംദിനത്തില്‍ ഭേദപ്പെട്ട തുടക്കം. ഒന്നാംദിനം കളി പിരിയുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 എന്ന നിലയിലാണ് ഇന്ത്യ.
മുരളി വിജയ് (65), ചേതേശ്വ ര്‍ പുജാര (62) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. മൂന്നു വിക്കറ്റ് വീതമെടുത്ത മിച്ചെല്‍ സാന്റ്‌നറും ട്രെന്റ് ബോള്‍ട്ടുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്.
സ്വന്തം നാട്ടില്‍ അങ്കത്തിനിറങ്ങിയ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് വിചാരിച്ച അത്ര എളുപ്പമായില്ല കാര്യങ്ങള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്‌ലി സ്വപ്‌നം കണ്ടതുപോലെ മികച്ചൊരു തുടക്കം  ഇന്ത്യക്കു ലഭിച്ചില്ല. ശിഖര്‍ ധവാനെ പുറത്തിരുത്തി കെ എല്‍ രാഹുലും മുരളി വിജയുമാണ് ഇറങ്ങിയത്. ടീം സ്‌കോര്‍ 42 റണ്‍സില്‍ നില്‍ക്കെ രാഹുലിനെ(32) മടക്കി ന്യൂസിലന്‍ഡ് സ്പിന്‍ ബൗളര്‍ മി സാന്റ്‌നര്‍ ഓപണിങ് കൂട്ടുകെട്ട് തകര്‍ത്തു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പുജാര-വിജയ് സ ഖ്യം സാവധാനം ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുയര്‍ത്തി. ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ ആവര്‍ത്തനം കാഴ്ചവച്ച പൂജാര 62 റണ്‍സുമായി പുറത്താവുമ്പോള്‍ ഇന്ത്യ 150 റണ്‍സ് കടന്നിരുന്നു. രണ്ടാം വിക്കറ്റി ല്‍ 112 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.ഇത്തവണയും സാന്റ്‌നര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. മൂന്നാമതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒമ്പത് റണ്‍സുമായി മടങ്ങിയത് ഇന്ത്യന്‍ സ്‌കോര്‍ ബോ ര്‍ഡിന്റെ വേഗത കുറച്ചു. ഇത്തവണ നെയ്ല്‍ വാഗ്‌നറാണ് വിക്കറ്റ് നേടിയത്.
മികച്ച രീതിയില്‍ ബാറ്റിങ് നടത്തിയ വിജയിയും(65) രഹാ നെയും(18) ചെറിയ ഇടവേളകളില്‍ പുറത്തായത് ഇന്ത്യന്‍ ഇന്നിങ്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. 63 ഓവര്‍ പൂര്‍ത്തിയായപ്പോ ള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തി ല്‍ 209 എന്ന നിലയിലേക്ക് ഒ ന്നാമിന്നിങ്‌സ് കൂപ്പുകുത്തി. മധ്യനിരയില്‍ കളിക്കാന്‍ അവസരം ലഭിച്ച രോഹിത് ശര്‍മയും മികവിനൊത്ത പ്രകടനം കാഴ്ചവച്ചില്ല. 35 റണ്‍സുമായി രോഹിത് മടങ്ങിയപ്പോള്‍ അക്കൗണ്ട് തുറക്കുംമുന്‍പേ തന്നെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയേയും മടക്കി ന്യൂസിലന്‍ഡ് ഇന്ത്യന്‍ നിരയെ പിടിച്ചുനിര്‍ത്തി.
ചെറുത്തുനില്‍പ്പിനുശേഷം ആര്‍ അശ്വിന്‍(40) ബോള്‍ട്ടിന്  വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടുകൂടി ഇന്ത്യന്‍ പ്രതീക്ഷക ള്‍ അസ്തമിച്ചു. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായ് ഉമേഷ് യാദവുമാണ് ക്രീസില്‍.
കാണ്‍പൂരിലെ പരിക്കന്‍ പിച്ചില്‍ സ്പിന്‍ ബൗളിങ് തന്നെയാണ് ഇന്ത്യക്ക് തിരിച്ചടിയായത്.ന്യൂസിലന്‍ഡ് സ്പിന്‍ നിര റ ണ്‍സ് വിട്ടുനല്‍കാന്‍ പിശുക്കുകാണിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര നന്നായി വിയര്‍ത്തു. ഈഷ് സോധി, മാര്‍ക്ക് ക്രെയ്ഗ്, നീല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യന്‍ ടെസ്റ്റ് നായകരെ ആദരിച്ചു
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ നായകന്‍മാരെ 500ാം ടെസ്റ്റിന്റെ ആഘോഷചടങ്ങുകളുടെ ഭാഗമായി ബിസിസിഐ ആദരിച്ചു. കാ ണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് മൈതാനിയിലെ പതിനായിരക്കണക്കിനു വരുന്ന കാണികള്‍ക്ക് മുന്നിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍മാരെ ആദരിച്ചത്.
ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ശുക്ലയാണ് ചടങ്ങില്‍ താരങ്ങളെ പൊന്നാട അണിയിച്ചത്. പൊന്നാടയ്‌ക്കൊപ്പം മൊമന്റോയും 500 ടെസ്റ്റ് എന്നെഴുതിയ നാണയവുംമുന്‍ നായകര്‍ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ അജിത് വഡേക്കര്‍, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, ക്രിസ് ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, മഹേന്ദ്രസിങ് ധോണി എന്നി മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു. എന്നാല്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ ബിഷന്‍ സിങ് ബേധി, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരെ ബിസിസിഐ ചടങ്ങുകള്‍ക്ക് ക്ഷണിച്ചിരുന്നില്ല. ബേധി 22 ടെസ്റ്റുകള്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. വിശ്വനാഥ് രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു.
1932ല്‍ ആരംഭിച്ച ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ 285 കളിക്കാര്‍ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതുവരെ 32 ക്യാപ്റ്റന്‍മാരാണ് ഇന്ത്യയുടെ  ടെസ്റ്റ് ടീമിനെ നയിച്ചിട്ടുള്ളത്. സി കെ നായിഡു മുതല്‍ കോഹ്‌ലി വരെ നീളുന്നു നായകന്‍മാര്‍. ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തിലൂടെ 500  ടെസ്റ്റ്  കളിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇംഗ്ലണ്ട് 976ഉം ആസ്‌ത്രേലിയ 791 ഉം വെസ്റ്റ് ഇന്‍ഡീസ് 517 ഉം ടെസ്റ്റുകള്‍ കളിച്ച രാജ്യങ്ങളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day