|    Dec 6 Tue, 2016 6:21 am
FLASH NEWS

ഒഡീഷ ആശുപത്രി ദുരന്തം: ഉടമ കീഴടങ്ങി

Published : 21st October 2016 | Posted By: SMR

ഭുവനേശ്വര്‍: അഗ്നിബാധയില്‍ 20ലേറെ പേര്‍ മരിക്കാനിടയായ ഒഡീഷ എസ്‌യുഎം ആശുപത്രി ഉ—ടമയും നിക്ഷ്യ ഒ അനുസന്താന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ മനോജ് രഞ്ജന്‍ നായിക് പോലിസില്‍ കീഴടങ്ങി. ഖണ്ഡാഗിരി പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ നായികിനെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യുകയാണെന്ന് പോലിസ് കമ്മീഷണര്‍ വൈ ബി ഖുരാനിയ അറിയിച്ചു.
നായിക്കിനും മറ്റൊരു ട്രസ്റ്റിയായ അദ്ദേഹത്തിന്റെ ഭാര്യ ശാശ്വതി ദാസിനുമെതിരേ പോലിസ് തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും വിവരം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടടക്കം നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ഇടപെട്ടതിനെ തുടര്‍ന്നാണ് പോലിസ് നടപടി ശക്തമാക്കിയത്.
അതിനിടെ കള്ളപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി) ആശുപത്രി ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ദേശം നല്‍കി. ഈ ആശുപത്രിയടക്കം നിരവധി സ്ഥാപനങ്ങള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കള്ളപ്പണക്കേസന്വേഷണത്തിന് സുപ്രിംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘം വൈസ് ചെയര്‍മാന്‍ അരിജിത് പസായത്ത്, അന്വേഷണത്തില്‍ ഇഡിയുമായി സഹകരിക്കാന്‍ ഒഡീഷ പോലിസിനും നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day