|    Dec 3 Sat, 2016 1:30 am
FLASH NEWS

ഐടി മേള: കൊല്ലവും കുളക്കടയും ചാംപ്യന്‍മാര്‍

Published : 17th November 2016 | Posted By: SMR

കൊല്ലം: കൊല്ലം വിമലഹൃദയ ജിഎച്ച്എസ്എസ്സില്‍ നടന്നു വന്ന ജില്ലാ ശാസ്‌ത്രോല്‍സവത്തിലെ    ഐടി മേളയുടെ ഇനങ്ങള്‍ പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍  കൊല്ലം ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. കുളക്കടയും ചടയമംഗലവുമാണ് തൊട്ടു പിന്നില്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കുളക്കട ഉപജില്ലയ്ക്കാണ് ചാംപ്യന് ഷിപ്പ്. ചടയമംഗലവും ശാസ്താംകോട്ടയും രണ്ടും മൂന്നും സ്ഥാനത്താണ്. യുപി വിഭാഗത്തില്‍ 23 പോയിന്റോടെ പുനലൂരര്‍ ഉപജില്ലയ്ക്കാണ് ഓവറാള്‍ ചാംപ്യന്‍ഷിപ്പ് . 21 പോയിന്റോടെ അഞ്ചല്‍ ഉപജില്ല രണ്ടാമതും കരുനാഗപ്പള്ളി 18 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊല്ലം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് ഏറ്റവുമധികം പോയിന്റ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തി ല്‍ എസ്എന്‍എച്ച്എസ്എസ് ചിതറ ഏറ്റവുമധികം പോയിന്റ് നേടുന്ന സ്‌കൂളായി.  എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് പാലക്കാട് 23 നു തുടങ്ങുന്ന സംസ്ഥാന ഐടി മേളയില്‍ പങ്കെടുക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day