|    Dec 11 Sun, 2016 7:41 am

ഐടി@സ്‌കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് പ്രൈമറി സ്‌കൂളുകളിലേക്കും

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: ഐടി@സ്‌കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍,— എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ നവംബര്‍ 1 മുതല്‍ 2 എംബിപിഎസ് വേഗമുള്ള ഡാറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡാറ്റാ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്‌കീമാണിത്.
സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക് ആക്കുന്നതിന്റെ തുടര്‍ച്ചയായി പ്രൈമറി തലത്തിലും ഐടി പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന്റെ തുടക്കമാണിതെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ സി രവീന്ദ്രനാഥ് അറിയിച്ചു. 2007 മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി 5000േത്താളം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഐടി@സ്‌കൂള്‍ നല്‍കിവരുന്നു. പ്രൈമറി തലത്തില്‍ കൂടി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം 15,000േത്താളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്റ് ശൃംഖലയായി ഇത് മാറും.
പ്രൈമറിതലത്തില്‍ ‘കളിപ്പെട്ടി’ എന്ന പേരില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേ—ക്കുള്ള ഐസിടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്‌കൂളുകളിലെത്തും. എല്ലാ പ്രൈമറി അധ്യാപകര്‍ക്കുമുള്ള ഐസിടി പരിശീലനം ഇന്ന് ആരംഭിക്കും. ഇതോടൊപ്പം പ്രൈമറി തലത്തിലേ—ക്കുള്ള ബൃഹത്തായ ഡിജിറ്റല്‍ ഉള്ളടക്ക ശേഖരണവും ഐടി@സ്‌കൂള്‍ ലഭ്യമാക്കും. സ്‌കൂള്‍ കംപ്യൂട്ടര്‍ ലാബിലാണ് ഇന്റര്‍നെറ്റ് കണക്ഷന്റെ ഭാഗമായുള്ള മോഡം ബന്ധിപ്പിക്കേണ്ടത്. ഫലപ്രദമായ നെറ്റ്‌വര്‍ക്കിങ് സംവിധാനം വഴി ഇത് ലാബിലെ മുഴുവന്‍ കംപ്യൂട്ടറുകളിലും ലഭ്യമാക്കണം. ലാബ് സൗകര്യം ലഭ്യമല്ലാത്തിടത്ത് മള്‍ട്ടിമീഡിയ ക്ലാസ്മുറികളിലോ അല്ലെങ്കില്‍ താല്‍ക്കാലികമായി കംപ്യൂട്ടര്‍ ലഭ്യമായ ഓഫിസ് മുറിയിലോ കണക്ഷന്‍ നല്‍കാം.
വൈഫൈ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാസ്‌വേഡ് ഉപയോഗിച്ചു സുരക്ഷിതമാക്കണം. സ്‌കൂളില്‍ ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറുകളില്‍ മറ്റു സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ല. ഭദ്രവും സുരക്ഷിത—വുമായ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പാക്കാനും ഉപയോഗക്ഷമത സമയാസമയങ്ങളില്‍ പരിശോധിക്കാനും ഐടി@സ്‌കൂള്‍ പ്രത്യേക പരിശീലനവും ഇ-മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും. 40 ശതമാനം സ്‌കൂളുകളില്‍ ഡിസംബര്‍ അവസാനത്തോടെയും അവശേഷിക്കുന്നവയില്‍ 2017 മാര്‍ച്ച് 31നകവും ബിഎസ്എന്‍എല്‍ കണക്ഷന്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ് പോര്‍ട്ടല്‍, കോള്‍ സെന്റര്‍ എന്നിവ ബിഎസ്എന്‍എല്‍ സജ്ജമാക്കി. മുന്തിയ പരിഗണനയോടെ പരാതികള്‍ പരിഗണിക്കും. നിലവില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന്‍ നല്‍കിയാവും ബ്രോഡ്ബാന്റ് സംവിധാനമൊരുക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക