|    Dec 4 Sun, 2016 7:26 am
FLASH NEWS

ഐജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം. കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തില്‍ ബിനാമി ഓഹരിയുണ്ടെന്ന പരാതിയിലാണ് നടപടി.
കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സ്ഥാപനത്തിനെതിരേ റവന്യൂ ഇന്റലിജന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ വാഹന ഡീലര്‍ അജിത്കുമാറിന്റെ പരാതിയിലാണ് മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
2.65 ലക്ഷം രൂപ ഏറ്റുമാനൂരിലെ സ്ഥാപനത്തില്‍നിന്ന് കടമെടുത്ത അജിത്കുമാര്‍ നാലരക്കോടി തിരിച്ചടച്ചിട്ടും ഈടുനല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കിയില്ലെന്നാണ് ആക്ഷേപം.  പ്രമാണങ്ങള്‍ ചോദിച്ചപ്പോള്‍ തിരുവനന്തപുരം പോലിസ് കണ്‍ട്രോള്‍ റൂം എസിപി ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക്കുമാറിനാണ് അന്വേഷണച്ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day