|    Dec 7 Wed, 2016 7:50 pm
FLASH NEWS

ഐഒസി: ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളുടെയും സമരം ഒത്തുതീര്‍ന്നു

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: ഐഒസി ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളുടെയും കോ—-ഓഡിനേഷന്‍ കമ്മിറ്റിയുടെ സമരം തീര്‍ന്നു. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ്  സമരം ഒത്തുതീര്‍ന്നത്. സമരംമൂലം അടഞ്ഞുകിടക്കുന്ന ഐഒസി പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, വാടകയിനത്തില്‍ വര്‍ധന തുടങ്ങി കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്നും കരാര്‍ കാലാവധി അഞ്ചു വര്‍ഷത്തില്‍നിന്നു മൂന്നു വര്‍ഷമായി വെട്ടിച്ചുരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇരുമ്പനം കേന്ദ്രീകരിച്ച 700 ലോറികള്‍ക്കും ഫറോക്കില്‍ 120 ടാങ്കറുകള്‍ക്കും  കരാര്‍ നല്‍കുമെന്നും മന്ത്രി സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സമരം മൂന്നാംദിവസത്തിലെത്തിയതോടെ ഐഒസിയുടെ സംസ്ഥാനത്തെ 500ല്‍ അധികം പമ്പുകള്‍ അടച്ചൂ പൂട്ടിയിരുന്നു. ഇരുമ്പനത്തുനിന്ന് ഇന്ധനം എത്തിക്കുന്ന തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ ഐഒസി പമ്പുകളില്‍ പലതും പൂട്ടിയിരിക്കുകയാണ്. മറ്റുള്ളവ പൂട്ടലിന്റെ വക്കിലുമായിരുന്നു.
തുടര്‍ന്ന് വിവിധ തലങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നുവെങ്കിലും തീരുമാനമുണ്ടായില്ല. സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്പനി തയ്യാറാവാത്തതിനെ തുടര്‍ന്ന് സമവായത്തിലെത്താതെ സമരം മുന്നോട്ടുപോവുകയായിരുന്നു.
സംസ്ഥാനത്തെ 55 ശതമാനം പമ്പുകളിലും ഇന്ധനം എത്തിക്കുന്നത് ഐഒസിയില്‍നിന്നാണ്. സമരം തീര്‍ന്നെങ്കിലും സംസ്ഥാനവ്യാപകമായി പമ്പുകളില്‍ ഇന്ധനമെത്തിക്കാന്‍ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day