|    Dec 9 Fri, 2016 11:18 am

ഐഐടിഎഫ് 2016: വ്യവസായ വകുപ്പിന് 70ലധികം വ്യാപാര അന്വേഷണം

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: 2016ലെ ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയോടനുബന്ധിച്ച് വ്യവസായ വകുപ്പിന് മികച്ച വ്യാപാര അന്വേഷണം. ന്യൂഡല്‍ഹി പ്രഗതി മൈതാനിയിലെ കേരള പവലിയനിലെ വ്യവസായ വാണിജ്യ വകുപ്പിനാണ് 70ലധികം വ്യാപാരാന്വേഷണങ്ങള്‍ ലഭിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന നെസ്റ്റ് കംപ്യൂട്ടറിന്റെ ഒപ്‌ട്രോണിക്‌സ് ഡിവിഷന് 30ല്‍ പരം വ്യാപാര അന്വേഷണങ്ങള്‍ ലഭിച്ചു.
ഒപ്‌ട്രോണിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍ക്ക് പല സംസ്ഥാന സര്‍ക്കാരുകളുടെയും ഏജന്‍സികള്‍ വ്യാപാര അന്വേഷണം നടത്തിയിട്ടുണ്ട്.
കോടികള്‍ വിലമതിക്കുന്ന അന്വേഷണമായതിനാല്‍ വ്യാപാരമൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.  ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബ്രിട്ട്‌കോ & ബ്രിട്ട്‌കോ (മലപ്പുറം), അമ്മിണി ഇലക്ട്രോണിക്‌സ് (തിരുവനന്തപുരം) എന്നിവര്‍ക്കും 40ല്‍ പരം വ്യാപാര അന്വേഷണങ്ങള്‍ ലഭിച്ചു.
കരാറുകള്‍ ഉറപ്പിക്കാത്തതിനാല്‍ ലഭിച്ച അന്വേഷണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ലെന്നും വ്യവസായ വാണിജ്യ വകുപ്പിലെ ഐഐടിഎഫ് 2016ന്റെ സ്‌പെഷ്യല്‍ ഓഫിസര്‍ അനില്‍കുമാര്‍ പി എന്‍ അറി       യിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day