|    Oct 26 Wed, 2016 2:52 pm

ഐഎസ്എല്‍: സമനില തെറ്റിക്കാതെ ബ്ലാസ്‌റ്റേഴ്‌സും പൂനെയും

Published : 18th October 2016 | Posted By: SMR

പൂനെ: ഐഎസ്എല്ലില്‍ വീ ണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനു സമനിലക്കുരുക്ക്. ഇന്നലെ നടന്ന എവേ മല്‍സരത്തില്‍ പൂനെ സിറ്റിയുമായി ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങി വിജയം കൈവിട്ടത്.
പൂനെയിലെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഡിഫന്റര്‍ സെഡ്രിക് ഹെങ്‌ബേര്‍ട്ട് ഒന്നാംപകുതിയുടെ മൂന്നാം മിനിറ്റില്‍ നേടിയ ഗോളിലാണ് മഞ്ഞപ്പട മുന്നിലെത്തിയത്. 68ാം മിനിറ്റില്‍ മാര്‍ക്വി താരമായ മുഹമ്മദ് സിസ്സോക്കോയിലൂടെ പൂനെ സമനില കൈക്കലാക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോറര്‍ കൂടിയായ ഹെങ്‌ബേര്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്.
സമനിലയോടെ ലീഗില്‍ മികച്ച മുന്നേറ്റം നടത്താനുള്ള അവസരമാണ് ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ജയിച്ചിരുന്നെങ്കി ല്‍ മഞ്ഞപ്പടയ്ക്ക് മൂന്നാമതെത്താമായിരുന്നു. ഇന്നലെ നേടിയ ഒരു പോയിന്റോടെ ഒരു സ്ഥാനം കയറി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാമതെത്തി.
ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ഈ മാസം 24ന് ഗോവയ്‌ക്കെതിരേയാണ്. ഫറ്റോര്‍ഡയിലാണ് മല്‍സരം.
പൂനെയെ സ്തബ്ധരാക്കി ഹെങ്‌ബേര്‍ട്ട്
പൂനെ ടീമിനായി ആര്‍പ്പുവിളിച്ച കാണികളെ സ്തബ്ധരാക്കിയാണ് മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് നിറയൊഴിച്ചത്. ശരിക്കൊന്ന് പന്ത് കിട്ടുമ്പോഴേക്കും വഴങ്ങിയ ഈ ഗോള്‍ പൂനെയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇത്തവ ണ ത്തെ ഐഎസ്എല്ലിലെ ഏറ്റ വും വേഗമേറിയ ഗോള്‍ കൂടിയാണിത്.
കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഹെങ്‌ബേര്‍ട്ടിന്റെ ഗോള്‍. ഇടതു മൂലയില്‍ നിന്ന് മെഹ്താബ് ഹുസയ്ന്‍ തൊടു ത്ത കോര്‍ണര്‍ കിക്ക് പൂനെ ക്ലിയര്‍ ചെയ്തപ്പോള്‍ പന്ത് അസ്‌റാക്ക് മഹ്മദിന്. ബോക്‌സിനു പുറത്തുവച്ച് അസ്‌റാക്ക് തൊടുത്ത കരുത്തുറ്റ ഷോട്ട് പൂനെ താരം രാവണന്റെ ശരീരത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ തൊട്ടരികില്‍ നിന്ന ഹെങ്‌ബേര്‍ട്ട് വലയിലേക്ക് ഷോട്ടുതിര്‍ക്കുകയായിരു ന്നു. ഹെങ്‌ബേര്‍ട്ടിന്റെ ക്ലോസ്‌റേഞ്ച് ഷോട്ട് വലയില്‍ കയറുമ്പോള്‍ പൂനെ ഗോളി എഡെലി നു നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ.
തുടക്കത്തിലേറ്റ ഈ പ്രഹരത്തിനുശേഷം ഉയിര്‍ത്തെഴുന്നേറ്റ പൂനെ സമനില ഗോളിനായി നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തി. ഇരുവിങുകളിലൂടെയും പൂനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ക്രോസുകള്‍ പരീക്ഷിച്ചെങ്കിലും അവയെല്ലാം പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സും ചില മിന്നല്‍നീക്കങ്ങളുമായി തിരിച്ചടിച്ചതോടെ മല്‍സരം ആവേശകരമായി മാറി.
പൊരുതി നേടി പൂനെ
ആദ്യപകുതിയില്‍ ശ്രമങ്ങള്‍ വിഫലമായെങ്കിലും രണ്ടാംപകുതുയില്‍ കൈയ്‌മെയ് മറന്നു കളിച്ച പൂനെ ഒടുവില്‍ അര്‍ഹിച്ച സമനില പിടിച്ചുവാങ്ങി. 68ാം മിനിറ്റില്‍ ടീമിന്റെ മാര്‍ക്വി താരം കുടിയായ സിസ്സോക്കോയാണ് പൂനെയ്ക്കായി വലകുലുക്കിയ ത്. ലൂക്കയുടെ കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് സിസ്സോക്കോയ്ക്ക്. ബോക്‌സിനു പുറത്തുവച്ച് സിസ്സോക്കോ തൊടു ത്ത ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റനും മാര്‍ക്വി താരവുമായ ആരോണ്‍ ഹ്യൂസിന്റെ കാലില്‍ തട്ടി ദിശ മാറി വലയില്‍ കയറുകയായിരുന്നു.
ഈ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിനുവേണ്ടി പ്രചോദിപ്പിക്കുന്നതാണ് കണ്ടത്. അതിവേഗ പാസ്സുകളിലൂടെ ബ്ലാസ്റ്റേഴ്‌സ് പൂനെ ഗോള്‍മുഖം വിറപ്പിച്ചു. 72ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ജര്‍മന്റെ ഷോട്ട് ഗൗരമാങ്കി ക്ലിയര്‍ ചെയ്തു. എന്നാല്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബ്ലാസ്റ്റേഴ്‌സ് താരം ഫാറൂഖ് ചൗധരിയുടെ ഗോളെന്നുറപ്പിച്ച ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ പൂനെ ഗോളി എഡെല്‍ ഒരു കൈകൊണ്ട് ഡൈവ് ചെയ്ത് കുത്തിയകറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day