|    Oct 26 Wed, 2016 4:48 pm

ഐഎസ്എല്‍: തോറ്റില്ല; ജയിച്ചതുമില്ല

Published : 10th October 2016 | Posted By: SMR

കൊച്ചി:മഞ്ഞക്കടലിരമ്പമൊ ന്നും ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രചോദിപ്പിച്ചില്ല. ഐഎസ്എല്‍ മൂന്നാം സീസണില്‍ തങ്ങളുടെ മൂന്നാമത്തെ മ ല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് ജയം കൈവിട്ടു. ഇന്നലെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഡല്‍ഹി ഡൈനാമോസുമായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
ജയിച്ചില്ലെങ്കിലും ഇത്തവണ തോറ്റില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വസിക്കാം. നേരത്തേ കളിച്ച ആദ്യ രണ്ടു മല്‍സരങ്ങളിലും മ ഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. ടൂ ര്‍ണമെന്റില്‍ ആദ്യമായി ഒരു പോയിന്റ് നേടാനായെന്നതു മാത്രമാണ് ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം നല്‍കുന്ന ഏക കാര്യം. ഈയൊരു പോയിന്റോടെ ഒരു സ്ഥാനം കയറിയ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാമതെ ത്തി. പോയിന്റൊന്നുമില്ലാത്ത എഫ്‌സി ഗോവയാണ് അവസാനസ്ഥാനത്ത്.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനമാണ് ഇന്നലെ ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാന്‍ മികച്ച ചില അവസരങ്ങളും ലഭിച്ചു. എന്നാല്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്ര ഇവ പാഴാക്കിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ആദ്യപകുതിയില്‍ രണ്ടും രണ്ടാംപകുതിയില്‍ ഒരു അവസരവുമാണ് ചോപ്ര കളഞ്ഞുകുളിച്ചത്.
ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സ്പാനിഷ് താരം ജോസ്സുവാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ ത്. വിങുകളിലൂടെ നിരന്തരം മുന്നേറിയ ജോസ്സു ടീമംഗങ്ങള്‍ക്ക് തുടരെ ക്രോസുകള്‍ നല്‍കി.
ബ്ലാസ്‌റ്റേഴ്‌സ് ലൈനപ്പില്‍ വീണ്ടും മാറ്റം
രണ്ടാമത്തെ മല്‍സരത്തിലെ ടീമില്‍  ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇന്നലെയും മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ കളിയിലെ 4-4-2 എന്ന ശൈലിക്കു പകരം 4-3-3 എന്ന ശൈലിയാണ് കോച്ച് സ്റ്റീവ് കോപ്പല്‍ പിന്തുടര്‍ന്നത്. മൈക്കല്‍ ചോപ്ര ഈ സീസണില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെ ത്തി. ചാഡ് മിഡ്ഫീല്‍ഡര്‍ അസ്‌റാക്ക് മഹ്മതാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ച മറ്റൊരു താരം.
ആദ്യപകുതി ഇഞ്ചോടിഞ്ച്
കളിയുടെ ആദ്യ അഞ്ചു മിനിറ്റില്‍ ഇരുടീമും വളരെ ശ്രദ്ധയോടെയുള്ള നീക്കങ്ങളാണ് നടത്തിയത്. രണ്ടും കല്‍പ്പിച്ച് ആക്രമിക്കാതെ ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി യും സൂക്ഷിച്ച് കളിച്ചപ്പോള്‍ പന്ത് പലപ്പോഴും ഗ്രൗണ്ടിന്റെ മധ്യത്തില്‍ തന്നെയായിരുന്നു.
ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. ഇടതുവിങില്‍ നിന്ന് ജോസു ബോക്‌സിനുള്ളിലേക്ക് അളന്നുമുറിച്ചു നല്‍കിയ മനോഹരമായ ക്രോസ് പക്ഷെ കണക്ട് ചെയ്യാന്‍ ചോപ്രയ്ക്കായില്ല. പന്തിനെ വലയിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതല മാത്രമേ ചോപ്രയ്ക്കുണ്ടായിരുന്നുള്ളൂ.
13ാം മിനിറ്റില്‍ ചാട്ടുളി കണക്കെ ഡല്‍ഹി ഗോള്‍മുഖത്തേക്ക് കുതിച്ചെത്തിയ ചോപ്ര ബോക്‌സിനു പുറത്തുവച്ച് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിക്ക് ഭീഷണിയുയര്‍ത്താകെ കടന്നുപോയി.
ആദ്യ 20 മിനിറ്റില്‍ പ്രതിരോധിച്ചു നിന്ന ഡല്‍ഹി പതിയെ തിരിച്ചുവരുന്നതാണ് കണ്ടത്. 21, 22 മിനിറ്റുകളില്‍ ഗോള്‍ നേടാന്‍ രണ്ടു മികച്ച അവസരങ്ങള്‍ ഡല്‍ഹിക്കു ലഭിച്ചെങ്കിലും ബാദ്ജി പാഴാക്കി. ആദ്യത്തേത് ഫ്രീകിക്കില്‍ നിന്നായിരുന്നെങ്കില്‍ രണ്ടാമത്തേത് ക്രോസില്‍ നിന്നായിരുന്നു. 25ാം മിനിറ്റില്‍ ഡല്‍ഹിയാണ് മല്‍സരത്തില്‍ ആദ്യമായി ഗോളിയെ പരീക്ഷിച്ചത്. കൗണ്ടര്‍അറ്റാക്കിനൊടുവില്‍ മിലന്‍ സിങിന്റെ ഗ്രൗണ്ട് ഷോട്ട് ഗോളി നന്തിയുടെ കൈകളില്‍ അവസാനിച്ചു.
30ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അക്കൗണ്ട് തുറക്കാന്‍ അവസരം. ഡല്‍ഹി പ്രതിരോധത്തിനു മുകളിലൂടെ സഹതാരം നീട്ടി നല്‍കിയ മനോഹരമായ ലോങ്‌ബോള്‍ ബോക്‌സിനുള്ളില്‍ വച്ച് പ്രതീക് ചൗധരി വലയിലേക്ക് തൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഗോളി മുന്നോട്ട് കയറി വന്ന് പന്ത് പിടിയിലൊതുക്കി.
ഒന്നാംപകുതി തീരാന്‍ ഒരു മിനിറ്റ് മാേ്രത ശേഷിക്കെ ചോപ്രയ്ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. ലോങ്‌ബോള്‍ സ്വീകരിച്ച് ഓഫ്‌സൈഡ് കെണിയില്‍പ്പെടാതെ മുന്നോട്ട് കയറിയ ചോപ്രയ്ക്ക് മുന്നില്‍ ഗോളി മാത്രം. ചോപ്രയുടെ കരുത്തുറ്റ ഷോട്ട് ഗോളിയുടെ കാലില്‍തട്ടി തെറിച്ചപ്പോ ള്‍ സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. ഒന്നാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 52 ശതമാനവും ഡ ല്‍ഹി 48 ശതമാനവും പന്ത് കൈവശം വച്ചു.
ഗോള്‍ പിറക്കാതെ രണ്ടാംപകുതിയും
54ാം മിനിറ്റില്‍ ജോസുവിന്റെ ഒരു തകര്‍പ്പന്‍ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടില്‍ വീണു പരിക്കേറ്റ ഗോളി ഡോബ്ലസിനെ പിന്‍വലിച്ച് ഡ ല്‍ഹി സോറം പൊറയിയെ കളത്തിലിറക്കി.
65ാം മിനിറ്റില്‍ ചോപ്ര ബ്ലാസ്റ്റേഴ്‌സിനു വേണ്ടി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. ഇടതുമൂലയില്‍ നിന്നുള്ള ക്രോസ് ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുമ്പോള്‍ ചോപ്ര  ഓഫ്‌സൈഡായിരുന്നു.
ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗോള്‍ നേടാനുള്ള മറ്റൊരു അവസരം കൂടി ചോപ്ര നഷ്ടപ്പെടുത്തി. ബോക്‌സിനുള്ളില്‍ പന്തുമായെ ത്തിയ ചോപ്ര ഫൗള്‍ അഭിനയിച്ച് നിലത്ത് വീണപ്പോള്‍ റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day