|    Dec 10 Sat, 2016 2:42 am
FLASH NEWS

ഐഎസ്എല്‍: ജയം ആവര്‍ത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

Published : 12th November 2016 | Posted By: SMR

കൊച്ചി:ദിവസങ്ങള്‍ക്കുമുമ്പ് നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ചൂടാറുംമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോംഗ്രൗണ്ടിലേക്ക്. ഇന്നു രാത്രി ഏഴിന് നടക്കുന്ന മല്‍സരത്തില്‍ അയ ല്‍ക്കാരും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബലപരീക്ഷണം.
കഴിഞ്ഞ കളിയില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട ഇന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്കു വരുന്നത്.
ഒന്നാംപാദത്തിലേതുപോലെ ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനിലഗോള്‍. മല്‍സരം 1-1ന് അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് ഇഞ്ചുറിടൈമിന്റെ അവസാനമിനിറ്റില്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കി ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ പിറ ന്നത്. പകരക്കാരനായി ഇറങ്ങിയ മലയാളി താരം സി കെ വിനീതിന്റെ വകയായിരുന്നു മഞ്ഞപ്പടയുടെ വിജയഗോള്‍.
ബ്ലാസ്റ്റേഴ്‌സും ചെന്നൈയും മുഖാമുഖം വരുന്ന സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ ചെന്നൈയില്‍ നടന്ന മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു.
ഒമ്പത് മല്‍സരങ്ങൡ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്‌സിന് ഇന്നു ജയിച്ചാല്‍ മൂന്നാംസ്ഥാനത്തേക്കു കുതിക്കാനാവും.
മറുഭാഗത്ത് 10 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സിന് രണ്ടു സ്ഥാനം താഴെയുള്ള ചെന്നൈയെ യും ജയം മുന്നേറാന്‍ സഹായിക്കും. ജയിച്ചാല്‍ ചെന്നൈയും പട്ടികയില്‍ മൂന്നാമതെത്തും. കാരണം, പട്ടികയിലെ മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍ക്ക് 12 പോയിന്റ് വീതമാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day