|    Dec 4 Sun, 2016 9:49 pm
FLASH NEWS

ഐഎസ്എല്‍: ഒടുവില്‍ ഗോവയും ജയിച്ചു

Published : 22nd October 2016 | Posted By: SMR

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്ക് സീസണിലെ ആദ്യ ജയം. കരുത്തരായ മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തളച്ചാണ് ഗോവ മൂന്നാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. കളിയുടെ  ആദ്യവസാനം കളം നിറഞ്ഞ് കളിച്ച ഗോവയ്ക്കുവേണ്ടി ആദ്യ പകുതിയുടെ 41ാം മിനിറ്റില്‍ ഹാര്‍ലിസന്‍ ഫെലിപ്‌സിനോയാണ് വിജയഗോള്‍ നേടിയത്. മികച്ച മുന്നേറ്റങ്ങളുമായി അക്രമിച്ചു കളിച്ച ഗോവക്കുമുന്നില്‍ ഫോര്‍ലാന്‍ ഉള്‍പ്പെടുന്ന മുംബൈനിര കാഴ്ച്ചക്കാരായി ഒതുങ്ങിപ്പോയി. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡോഡെയാണ് ഗോവ കളം വിട്ടത്.
രണ്ടാം പകുതിയുടെ തുടക്കം മുതലേ മുംബൈ അക്രമിച്ച് കളിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. മികച്ച മുന്നേറ്റങ്ങളെല്ലാം ഗോവന്‍ പ്രതിരോധനിര തട്ടിയകറ്റിയപ്പോള്‍ പേരുകേട്ട മുംബൈ നിര ശരിക്കും വിയര്‍ത്തു.  കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോടേറ്റ സമനിലക്കുരുക്കഴിക്കാന്‍ കളത്തിലിറങ്ങിയ മുംബൈക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. അപ്രതീക്ഷിതമായി കേരള ബ്ലാസ്‌റ്റേഴ്‌സിനോടും തോല്‍വി വഴങ്ങിയ മുംബൈക്ക് ഗോവയോടേറ്റ തോല്‍വി സീസണിലെ മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ്.
ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് മുംബൈയ്ക്ക് എത്താമായിരുന്നു. .സീസണില്‍ ഒരു വിജയം പോലും അവകാശപ്പെടാനില്ലാതെയാണ് ഇതിഹാസ കോച്ച് സീക്കോയുടെ ശിക്ഷണത്തിലിറങ്ങുന്ന ഗോവ  മുംബൈക്കതിരെ ബൂട്ട് കെട്ടിയത്. ജയത്തോടെ ഗോവ പ്രതീക്ഷ നിലനിര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day