|    Dec 10 Sat, 2016 6:13 pm

ഐഎസിനെതിരായ ദൗത്യം: മൗസിലില്‍ 10000ഓളം പേര്‍ പലായനം ചെയ്തു

Published : 28th October 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ ഐഎസിനെ തുരത്താനായുള്ള ദൗത്യം ആരംഭിച്ചതു മുതല്‍ 10000ത്തോളം സിവിലിയന്‍മാര്‍ പലായനം ചെയ്തതായി യുഎന്‍. ദൗത്യം ആരംഭിച്ച് പത്തുദിവസമായ സാഹചര്യത്തിലാണിത്.
കൂടുതല്‍ പേര്‍ മേഖല വിടാന്‍ തയ്യാറെടുക്കുന്നതായാണ് സന്നദ്ധസംഘടനകള്‍ നല്‍കുന്ന വിവരം. ദൗത്യം ജനവാസമേഖലയോട് അടുക്കുന്ന സാഹചര്യത്തിലാണിത്. 1000ത്തോളം പേരെ തീവ്രവാദ വിരുദ്ധ വിഭാഗം ഗ്രാമങ്ങളില്‍നിന്നാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ചവരെ താല്‍ക്കാലിക ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സൈന്യത്തിനു സാധിച്ചിട്ടില്ലെന്നാണ് വിവരം. പലരും കാല്‍നടയായാണ് ക്യാംപിലെത്തുന്നത്. ഐഎസില്‍നിന്നു ശക്തമായ തിരിച്ചടികളുണ്ടാവുന്നത് ദൗത്യത്തിന് വേഗം കുറയ്ക്കുന്നുണ്ട്. എന്നാലും സൈന്യം മുന്നേറുന്നതായാണു വിവരം. ഇതിനകം 90 ഗ്രാമങ്ങളാണ് ഇറാഖി സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. മൗസിലിലേക്ക് പ്രവേശിക്കാന്‍ ആറു കിലോമീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഐഎസിന്റെ അധീനതയിലുള്ള ഇറാഖിലെ അവസാനത്തെ കേന്ദ്രമാണിത്.
സൈന്യം കൊലപ്പെടുത്തിയത് 900ഓളം ഐഎസ് പ്രവര്‍ത്തകരെ
ബഗ്ദാദ്: മൗസില്‍ ഐഎസില്‍നിന്നു തിരിച്ചുപിടിക്കാനുള്ള ദൗത്യത്തില്‍ 800 മുതല്‍ 900 വരെ ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യുഎസ് ജനറല്‍ അറിയിച്ചു. ജനറല്‍ ജോസഫ് വോട്ടെല്‍ എഎഫ്പി വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം പറഞ്ഞത്. കുര്‍ദ് പെഷ്‌മെര്‍ഗ സൈന്യത്തിന്റെ സഹായത്തോടെ ഇറാഖി സൈന്യം മൗസിലില്‍ മുന്നേറ്റം നടത്തുകയാണ്. യുഎസ് വ്യോമപിന്തുണയും സൈന്യത്തിനുണ്ട്.
10 ദിവസം മുമ്പാണ് മൗസില്‍ തിരിച്ചുപിടിക്കാനുള്ള ദൗത്യം ആരംഭിച്ചത്. മൗസിലില്‍ മാത്രം 3500 മുതല്‍ 5000 വരെ ഐഎസ് പ്രവര്‍ത്തകരുണ്ടെന്നും 2000ത്തോളം പേര്‍ അതിര്‍ത്തിയോടു ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് കണക്കാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക