|    Dec 5 Mon, 2016 8:05 pm
FLASH NEWS

ഐആര്‍എഫ് നിരോധനം അപലപനീയം: ഇമാംസ് കൗണ്‍സില്‍

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് നേതൃത്വം കൊടുക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യുഎപിഎ ചുമത്തി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസ ഫാദില്‍ മമ്പഈ.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ ഉന്നം വയ്ക്കുന്നത് ചില സൂചന നല്‍കിക്കൊണ്ടാണ്. ഫാഷിസത്തിനെതിരേ വിരലനക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിവേണം ഈ നടപടിയെ കാണാന്‍. ജനാധിപത്യ വിശ്വാസികള്‍ പൊതുവെയും, മുസ്‌ലിംകള്‍ പ്രത്യേകിച്ചും വിഭാഗീയത മറന്ന് ഈ നേറികേടിനെതിരേ ഒന്നിച്ചു നിന്ന് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യുഎപിഎ പ്രകാരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും വിവേചനപരവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
നിയമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. സംഘടനകളെ നിരോധിക്കുന്നതും ഭീകര നിയമങ്ങള്‍ പ്രയോഗിക്കുന്നതും പൗരാവകാശ ലംഘനമാണ്. നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരില്‍ യുഎപിഎ ചുമത്തി 5 വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പത്ര കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day