|    Dec 8 Thu, 2016 7:37 am
FLASH NEWS

ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടവരി തുരങ്കപാത പൂര്‍ത്തിയായി

Published : 10th July 2016 | Posted By: SMR

ബെയ്ജിങ്: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ട റെയില്‍പ്പാത തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 16 കിലോമീറ്ററാണ് ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഷാന്‍ക്‌സിയിലുള്ള തുരങ്കത്തിന്റെ ദൈര്‍ഘ്യം.
ഷിയാന്‍, ചെങ്ദു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 643 കിലോമീറ്റര്‍ റെയില്‍പ്പാതയുടെ ഭാഗമായാണ് ക്വിന്‍ലിങ് മലയിലൂടെയുള്ള തുരങ്കം. ഇരുനഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കാനെടുക്കുന്ന സമയം 16 മണിക്കൂറില്‍ നിന്ന് മൂന്നുമണിക്കൂറായി കുറയ്ക്കാന്‍ കഴിയും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാവുന്ന വിധത്തിലാണ് റെയില്‍പ്പാത നിര്‍മിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day