|    Dec 11 Sun, 2016 5:20 pm
FLASH NEWS

ഏഷ്യയിലെ ആദ്യ സഹകരണ വിഷ്വല്‍ എഡിറ്റിങ് സ്റ്റുഡിയോ കോഴിക്കോട്ട്

Published : 1st November 2016 | Posted By: SMR

കോഴിക്കോട്: സഹകരണമേഖലയില്‍ ഏഷ്യയിലെ ആദ്യത്തെ വിഷ്വല്‍ സ്റ്റുഡിയോ കേരളപ്പിറവി ദിനമായ ഇന്ന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ആസ്ഥാനമായ കേരള വിഷ്വല്‍ ആന്റ് പ്രിന്റ് മീഡിയ കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് (കേരള വിപ്‌കോ) സംസ്ഥാനത്തിന് പരിചിതമല്ലാത്ത അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ ‘സൗണ്ട് ഫോറസ്റ്റ്’ എന്ന പേരില്‍ സിനിമ-ടെലിവിഷന്‍ എഡിറ്റിങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. വെസ്റ്റ്ഹില്ലില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യമേഖലയില്‍നിന്ന് ഭിന്നമായി നിരവധി ആനുകൂല്യങ്ങളും പാക്കേജുകളും ഇവിടെ ലഭ്യമാവും.
ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഹാ ള്‍മാര്‍ക്ക് ചെയ്യാവുന്ന സാങ്കേതിക സംവിധാനത്തോടെ ദൃശ്യം എന്ന പേരില്‍ എഡിറ്റിങ് സ്റ്റുഡിയോയും തരംഗം എന്ന പേരില്‍ ഡബ്ബിങ് സ്റ്റുഡിയോയും മിശ്രം എന്ന പേരില്‍ മിക്‌സിങ് സ്റ്റുഡിയോയുമാണ് സൗണ്ട് ഫോറസ്റ്റില്‍ സജ്ജീകരിച്ചിട്ടുള്ളത്.
എഡിറ്റിങ് സ്റ്റുഡിയോ എന്നതിനോടൊപ്പം വിവിധ ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് വേദിയാവുന്ന സാംസ്‌കാരിക ഇടം എന്ന നിലയിലാണ് സ്റ്റുഡിയോയും പരിസരവും വിഭാവനം ചെയ്തിട്ടുള്ളത്. സിനിമാപ്രദര്‍ശനം, നാടകാവിഷ്‌കാരം തുടങ്ങിയവയ്ക്കായി സ്റ്റുഡിയോയോട് ചേര്‍ന്ന് ‘പത്മരാജന്‍ സ്‌ക്വയര്‍’ എന്ന പേരില്‍ പെര്‍ഫോര്‍മിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. പ്രശസ്ത ശി ല്‍പി മുരളി ഏറാമലയുടെ നേതൃത്വത്തിലാണു നിര്‍മാണം.ദൃശ്യ-അച്ചടി മേഖലയില്‍ കേരളത്തിലെ ആദ്യത്തേത് എന്ന പദവിക്കു ശേഷമാണ് കേരള വിഷ്വല്‍ ആ ന്റ് പ്രിന്റ് മീഡിയ കോ-ഓപറേറ്റീവ് സൊസൈറ്റി ഏഷ്യയിലെ ആദ്യത്തെ സഹകരണ വിഷ്വല്‍ എഡിറ്റിങ് സംരംഭവുമായി കടന്നുവരുന്നത്. ‘സൗണ്ട് ഫോറസ്റ്റി’ന്റെ ഉദ്ഘാടനം വൈകീട്ട് നാലിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ സംവിധായകന്‍ ഹരിഹരന്‍ നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക