|    Dec 8 Thu, 2016 5:37 am
FLASH NEWS
Home   >  Sports  >  Others  >  

ഏഷ്യന്‍ ഹോക്കി കിരീടം ഇന്ത്യക്ക്

Published : 31st October 2016 | Posted By: SMR

ഖൗത്താന്‍: (മലേസ്യ): ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 3-2 ന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യക്ക് വേണ്ടി രുപീന്ദ്ര പാല്‍ സിങും അഫാന്‍ യൂസിഫും നിഖില്‍ തിമ്മയ്യയും ഗോള്‍ നേടിയപ്പോള്‍ അലീം ബിലാലും അലി ഷാനും പാകിസ്താന് വേണ്ടി ഗോളുകള്‍ നേടി.
തുടക്കത്തില്‍ തന്നെ ഇരു ടീമുകളും ആക്രമണ മുന്നേറ്റങ്ങള്‍ കാഴ്ചവച്ചു. കളിയുടെ രണ്ടാം ക്വാര്‍ട്ടറിലെ 18ാം മിനിറ്റില്‍ രുപീന്ദ്ര പാല്‍ സിങിലൂടെ ഇന്ത്യ 1-0 ന്റെ ലീഡ് നേടി.
രണ്ടാം ക്വാര്‍ട്ടര്‍  23ാം മിനിറ്റില്‍ അഫാന്‍ യൂസിഫ് ഗോള്‍ നേടി ഇന്ത്യന്‍ ആത്മവിശ്വാസം ഉയര്‍ത്തി. രണ്ടാം ഗോള്‍ നേട്ടത്തോടെ ഇന്ത്യ 2-0 ന്റെ ആധികാരിക ലീഡും സ്വന്തമാക്കി.
മികച്ച മുന്നേറ്റത്തിനിടയില്‍ ഫൗള്‍ ചെയ്തതിന് ദേവോന്ദ്ര വാല്‍മീകിക്ക് രണ്ടു മിനിറ്റ് സസ്‌പെന്‍ഷന്‍ റഫറി വിധിച്ചു. മികച്ച മുന്നേറ്റങ്ങളുമായി മുന്നേറിയ പാകിസ്താന്‍ 26ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റി കോര്‍ണര്‍ അലീം ബിലാലിലൂടെ ലക്ഷ്യത്തിലെത്തിച്ച് അക്കൗണ്ട് തുറന്നു. മല്‍സരം 2-1 എന്ന നിലയിലേക്ക് ഗതിമാറി. .ഗോള്‍നേട്ടത്തോടെ പാകിസ്താന്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിരോധ നിരയും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യപകുതി പിരിഞ്ഞപ്പോള്‍ 2-1 ന്റെ ആധികാരിക ലീഡോഡെയാണ് ഇന്ത്യ കളം വിട്ടത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രദീപ് മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. നീണ്ട പാസുകളുമായി ഇന്ത്യന്‍ താരങ്ങള്‍ പാക് ഗോള്‍മുഖത്തെ ആക്രമിച്ചെങ്കിലും ഗോളിലേക്കെത്തിയില്ല. 38ാം മിനിറ്റില്‍ മിന്നല്‍ ഗോളിലൂടെ അലി ഷാന്‍ പാക് നിരയ്ക്ക് 2-2 സമനില ഗോള്‍ നേടിക്കൊടുത്തു. മൂന്നാം ക്വാര്‍ട്ടര്‍ ഇരു ടീമുകളും 2-2 സമനിലയുമായാണ് മടങ്ങിയത്.
നാലാം ക്വാര്‍ട്ടറിന്റെ 51ാം മിനിറ്റില്‍ നിഖില്‍ തിമ്മയ്യയുടെ ഗോളിലൂടെ ഇന്ത്യ 3-2 എന്ന നിലയില്‍ ലീഡ് നേടി. കളിമുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ പാകിസ്താനെതിരേ 3-2 ന്റെ ഉജ്വലവിജയം നേടി ഏഷ്യന്‍ ചാംപ്യന്‍ ട്രോഫി കിരീടവും ഇന്ത്യ സ്വന്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day