|    Dec 7 Wed, 2016 3:58 pm
FLASH NEWS

ഏഷ്യന്‍ അമേരിക്കക്കാര്‍ ഹിലരി പക്ഷത്തേക്ക്

Published : 3rd November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ വോട്ടവകാശമുള്ളതില്‍ നാലു ശതമാനമാണ് ഏഷ്യന്‍ അമേരിക്കന്‍ പൗരന്‍മാര്‍. നാലു ശതമാനമെങ്കിലും യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏഷ്യന്‍ അമേരിക്കന്‍ പൗരന്‍മാരുടെ വോട്ടും പ്രാധാന്യമര്‍ഹിക്കുന്നതുതന്നെ.
ഏഷ്യന്‍ അമേരിക്കക്കാരില്‍ ഭൂരിപക്ഷവും പണ്ടുമുതലേ റിപബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്. തൊട്ടടുത്ത കാലംവരെ റിപബ്ലിക്കന്‍ അനുഭാവികളായിരുന്ന ഇവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പക്ഷത്തേക്ക് തിരിയുന്നതാണ് പുതിയ പ്രവണത. യുഎസില്‍ വളര്‍ന്നുവരുന്ന മതന്യൂനപക്ഷങ്ങളാണിവര്‍. നെവാഡ, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുള്ളത്. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും മുസ്‌ലിം വിരുദ്ധ നയങ്ങളും ചൈനാ വിരുദ്ധതയുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള ആഭിമുഖ്യം കുറയാന്‍ കാരണം. ഈ അവസരം മുതലെടുത്ത് ഏഷ്യന്‍ അമേരിക്കക്കാരെ വേണ്ട രീതിയില്‍ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ ഉതകുന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ പ്രചാരണരീതിയെന്നതും മറ്റൊരു കാരണമാണ്.
ചൈനീസ്, താഗാലോഗ്, വിയററ്‌നാമീസ്, കൊറിയന്‍ എന്നീ ഭാഷകള്‍ സ്ഫുടമായി സംസാരിക്കുന്നവര്‍ ഹിലരിയുടെ പ്രചാരണ സംഘത്തിലുണ്ട്. ഇത് പ്രചാരണത്തിന് കൂടുതല്‍ ശക്തിപകരുന്നു. ഏഷ്യന്‍ അമേരിക്കക്കാരെ എളുപ്പത്തില്‍ സ്വാധീനിക്കാനും ഇതിലൂടെ സാധിക്കുന്നു. ഒക്ടോബറില്‍ ഏഷ്യന്‍ അമേരിക്കക്കാരില്‍ ദേശവ്യാപകമായി സംഘടിപ്പിച്ച സര്‍വേയില്‍ 55 ശതമാനം പേരും ഹിലരിക്ക് വോട്ടു ചെയ്യുമെന്നാണ് അറിയാന്‍ സാധിച്ചത്.
14 ശതമാനം പേര്‍ മാത്രമാണ് ട്രംപിന് വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കിയത്. ഏഷ്യന്‍ അമേരിക്കക്കാരില്‍ ഇത്തരത്തിലുള്ള പ്രവണത നേരത്തേ ഉണ്ടായിരുന്നില്ല. ഹിലരിയുടെ പ്രചാരണരീതികള്‍ മതനേതാക്കളെയും സ്വാധീനിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിനിടെ ഹിലരിക്ക് പിന്തുണയുമായി ഇന്തോ അമേരിക്കന്‍ മാസികയും രംഗത്തെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day