|    Dec 9 Fri, 2016 8:53 pm
FLASH NEWS

ഏഷ്യന്‍സ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കു ജയം

Published : 30th October 2016 | Posted By: Navas Ali kn

india-vs-pakistan
ഏഷ്യന്‍സ് ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി  ലക്ഷ്യം കണ്ടെത്തിയത്. പാക് നിരയില്‍ അലീം ബിലാല്‍, അലി ഷാന്‍ എന്നിവര്‍ ഗോള്‍ നേടി.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരെ വിജയം എന്നത് മാത്രമായിരുന്നു ഇന്ത്യന്‍ സംഘത്തിന് മുന്നിലുണ്ടായിരുന്നത്. പി ആര്‍ ശ്രീജേഷിന്റെ അഭാവത്തിലും പാകിസ്താനെതിരെ ആക്രമണ ശൈലിയില്‍ തന്നെ ഇന്ത്യ കളിച്ചു. ശ്രീജേഷിന് പകരം ആകാഷ് ചിത്‌കെയാണ് ഇന്ത്യന്‍ ഗോള്‍ക്കീപ്പറായി നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day