|    Dec 5 Mon, 2016 8:03 pm
FLASH NEWS

ഏഴു മാസത്തിനിടെ ചരിഞ്ഞത് ഒമ്പതു കാട്ടാനകള്‍

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ഏഴുമാസത്തിനിടെ ജില്ലയില്‍ ചരിഞ്ഞത് ഒമ്പതു കാട്ടാനകള്‍. ഇതില്‍ മൂന്നെണ്ണം വെടിയേറ്റും മൂന്നെണ്ണം ഷോക്കേറ്റും രണ്ടെണ്ണം മറ്റ് മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലിലും ഒരാന കിടങ്ങില്‍ വീണുമാണ് ചരിഞ്ഞത്. വയനാട് വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടെയാണ് ഒമ്പത് ആനകള്‍ ചരിഞ്ഞത്. മെയ് 30നാണ് ഈ വിഭാഗത്തിലെ ആദ്യത്തെ കാട്ടാന ചരിഞ്ഞത്. ഇതു കുറിച്യാട് റേഞ്ചില്‍ നാലാംമൈലില്‍ വെടിയേറ്റായിരുന്നു. അടുത്തത്് മുത്തങ്ങ റേഞ്ചില്‍പെടുന്ന കാരപ്പൂതാടിയില്‍ കിടങ്ങില്‍ വീണ് ചരിഞ്ഞു. ഒരുമാസത്തിനു ശേഷം ജൂലൈ 26ന് പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ ആന വെടിയേറ്റ് ചരിഞ്ഞു. പിന്നീട് കാട്ടാന ചരിഞ്ഞത് ഷോക്കേറ്റായിരുന്നു. തിരുനെല്ലി അപ്പപ്പാറയിലായിരുന്നു സംഭവം. പിന്നീട്് നൂല്‍പ്പുഴ ചെട്ട്യാലത്തൂരില്‍ കടുവയുടെ ആക്രമണത്തില്‍ ആന ചരിഞ്ഞു. ആഗസ്ത് 24ന് കാരപ്പൂതാടി മുള്ളുകുന്നില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ഇതിനു ശേഷം വടക്കനാട് വനമേഖലയില്‍ കാട്ടാനകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ഒരു കൊമ്പന്‍ കൂടി ചരിഞ്ഞു. പിന്നീട് കേണിച്ചിറ അതിരാറ്റുകുില്‍ കൊമ്പന്‍ വെടിയേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച മുത്തങ്ങ തോട്ടാമൂലയില്‍ ഷോക്കേറ്റാണ് ഈ വിഭാഗത്തില്‍ ഒടുവിലത്തെ കാട്ടാന ചരിഞ്ഞത്. കള്ളത്തോക്കുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് തടുര്‍ച്ചയായി കാട്ടാനകള്‍ വെടിയേറ്റ് ചരിയുന്നതു വ്യക്തമാക്കുന്നത്. വനത്തിനോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങളിലാണ് കാട്ടാനകള്‍ ചരിയുന്നത്. ഈ പ്രദേശങ്ങളില്‍ കൃഷിനാശം സാധാരണയാണ്. പകലന്തിയോളം കൃഷി ചെയ്ത് ഉപജീവനം കഴിക്കാന്‍ പാടുപെടുന്ന കര്‍ഷകര്‍ വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതു കാണുമ്പോള്‍ തകര്‍ന്നുപോവുന്ന അവസ്ഥ വയനാട്ടില്‍ നിലനില്‍ക്കുകയാണ്. കാടുംനാടും തമ്മില്‍ വേര്‍തിരിക്കാത്തത് വന്യമൃഗങ്ങള്‍ യഥേഷ്ടം കൃഷിയിടത്തില്‍ ഇറങ്ങാന്‍ കാരണമാവുന്നു. ഇതു പരിഹരിക്കാന്‍ നടപടികളുണ്ടാവണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day